'ചലചിത്ര പുരസ്‌കാര ചടങ്ങിലേക്ക് പോകണോ വേണ്ടയോയെന്ന് ഞാന്‍ തീരുമാനിക്കും'; മോഹന്‍ലാലിന്റെ പ്രതികരണം

 


തിരുവനന്തപുരം: (www.kvartha.com 24.07.2018) 'ചലചിത്ര പുരസ്‌കാര ചടങ്ങിലേക്ക് പോകണോ വേണ്ടയോയെന്ന് ഞാന്‍ തീരുമാനിക്കുമെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് വിഷയത്തില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.

തനിക്ക് ഇതുവരെ പുരസ്‌കാര ദാന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ അറിയാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുകയെന്നും മോഹന്‍ലാല്‍ ചോദിച്ചു. 'എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണെന്നും ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്ക് മുമ്പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ല. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ചലചിത്ര പുരസ്‌കാര ചടങ്ങിലേക്ക് പോകണോ വേണ്ടയോയെന്ന് ഞാന്‍ തീരുമാനിക്കും'; മോഹന്‍ലാലിന്റെ പ്രതികരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Thiruvananthapuram, News, Mohanlal, Entertainment, Controversy, Award, film, Kamal, Mohanlal on state award distribution program 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia