SWISS-TOWER 24/07/2023

Promotion | പുതിയ ഇൻസ്‌റ്റഗ്രാം അക്കൗണ്ടുമായി മോഹൻലാലും ശോഭനയും! വേറിട്ടൊരു പ്രൊമോഷൻ രീതി

 
 Mohanlal and Shobana in Thudarum movie promotion through Instagram
 Mohanlal and Shobana in Thudarum movie promotion through Instagram

Photo Credit: Facebook/ Mohanlal, Shobana

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● 'തുടരും' സിനിമയിൽ മോഹൻലാലും ശോഭനയും 15 വർഷത്തിന് ശേഷം ഒന്നിക്കുന്നു.
● പ്രൊമോഷനായി സിനിമയിലെ കഥാപാത്രങ്ങൾക്ക് ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ട്.
● മോഹൻലാലും ശോഭനയും ചേർന്ന അഭിനയിച്ച അവസാന ചിത്രം മാമ്പഴക്കാലമാണ്.

(KVARTHA) മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുടരും'. ചിത്രത്തിലെ 'കൺമണിപൂവേ' എന്ന ഗാനത്തിൻ്റെ ലിറിക്കൽ വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലും ശോഭനയും 15 വർഷത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

Aster mims 04/11/2022

എന്നാൽ സിനിമയ്ക്കായി വേറിട്ട ഒരു പ്രൊമോഷൻ രീതി കൊണ്ടുവന്നിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. 'തുടരും' എന്ന ചിത്രത്തിലെ മോഹൻലാലും ശോഭനയും അഭിനയിക്കുന്ന കഥാപാത്രങ്ങൾക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിൻ്റെ സംവിധായകൻ തരുൺ മൂർത്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ചിത്രത്തിൽ മോഹൻലാലിൻ്റെയും ശോഭനയുടെയും കഥാപാത്രങ്ങളുടെ പേരായ ഷൺമുഖൻ, ലളിത ഷൺമുഖൻ എന്നിങ്ങനെയാണ് ഇൻസ്റ്റാഗ്രാം ഐഡി. ലളിതയുടെ ബയോ ആയി ഓണർ @ പവിത്രം മിൽസ് എന്നും ഷൺമുഖന്റെ ബയോ ആയി ഡ്രൈവർ @ ടാക്സി സ്റ്റാൻഡ് എന്നും നൽകിയിട്ടുണ്ട്. രണ്ട് അക്കൗണ്ടുകളിലും ചിത്രത്തിൻ്റെ പ്രൊമോഷൻ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്യുന്നത്.

കെ.ആർ. സുനിലിൻ്റെ കഥ, തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണം രചിച്ച ചിത്രം എം. രഞ്ജിത്ത് ആണ് നിർമ്മിക്കുന്നത്. മോഹൻലാലിൻ്റെ 360 മത് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മാമ്പഴക്കാലമാണ് മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക

Mohanlal and Shobana reunite after 15 years for 'Thudarum'. In a unique promotion strategy, their characters' Instagram accounts have been created to promote the movie.

#ThudarumMovie #Mohanlal #Shobana #InstagramPromotion #MalayalamCinema #Reunion

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia