ഗണേശ് കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് പ്രിയദര്‍ശനും മോഹന്‍ലാലും

 


പത്തനാപുരം: (www.kvartha.com 13.05.2016) കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥിയും താരസംഘടനയായ അമ്മയുടെ ഭാരവാഹിയുമായ ഗണേഷ് കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനുമെത്തി.

താന്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളാണ് ഗണേഷ് കുമാറെന്നും ചലച്ചിത്ര താരമായല്ല മൂത്ത സഹോദരനായാണ് ഗണേഷിന് വേണ്ടി താന്‍ വോട്ട് ചോദിക്കുന്നതെന്നും  മോഹന്‍ലാല്‍ പറഞ്ഞു. ഈ നാടിനോട് ഗണേഷിനുള്ള സ്‌നേഹം തനിക്കറിയാം. പത്താനാപുരത്തെക്കുറിച്ചും ഇവിടെ ചെയ്യുന്ന വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും ഗണേഷ് തന്നോട് സംസാരിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ഗണേശ് കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് പ്രിയദര്‍ശനും മോഹന്‍ലാലുംപത്തനാപുരം നഗരത്തില്‍ ഗണേഷ് കുമാറിന്റെ പ്രചാരണത്തിന് പ്രമുഖ ചലച്ചിത്ര താരമായ കെപിഎസി ലളിത, സീരിയല്‍ താരങ്ങളായ ഗായത്രി, ശ്രീക്കുട്ടി, അമൃത, പത്മനാഭന്‍ തമ്പി തുടങ്ങിയ പ്രമുഖരും പ്രചാരണത്തിനെത്തിയിരുന്നു. താരങ്ങളെത്തിയതോടെ പ്രചാരണം കാണാന്‍ വന്‍ ജനാവലിയാണ് പത്തനാപുരത്ത് തടിച്ച് കൂടിയത്.

താരപ്പോരാട്ടം നടക്കുന്ന പത്തനാപുരത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി ഗണേഷ് കുമാര്‍ മത്സരിക്കുമ്പോള്‍, ജഗദീഷ് യുഡിഎഫ് സ്ഥാനാര്‍ഥിയായും ഭീമന്‍ രഘു എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിക്കുന്നുണ്ട്.

Keywords: Pathanamthitta, Kerala, Ganesh Kumar, Mohanlal, Priyadarshan, Actor, Entertainment, Assembly Election, Election, Election-2016, Kerala Congress (B), LDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia