Anniversary | 35-ാം വിവാഹ വാര്‍ഷികം ജപാനില്‍ ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും
Apr 29, 2023, 08:38 IST
കൊച്ചി: (www.kvartha.com) അവധിക്കാലം ആഘോഷിക്കാന്‍ ജപാനില്‍ പോയിരിക്കുകയാണ് താരരാജാവ് മോഹന്‍ലാലും കുടുംബവും. ഇപ്പോഴിതാ, അവിടെവച്ച് തങ്ങളുടെ 35-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ് ഇരുവരും.
1988ഏപ്രില്‍ 28-നാണ് ദമ്പതികള്‍ വിവാഹിതരായത്. വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് മോഹന്‍ലാല്‍ ട്വിറ്ററില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ഇടുകയും വിവാഹ വാര്‍ഷിക ആഘോഷങ്ങളുടെ മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.
'ഫ്രം ടോകിയോ വിത് ലൗവ്' എന്ന ക്യാപ്ഷനോടെ ഭാര്യ സുചിത്രയ്ക്ക് ആരാധനയോടെ വിവാഹ വാര്‍ഷികത്തിന്റെ കേക് വായില്‍ നല്‍കുന്ന ചിത്രവും മോഹന്‍ലാല്‍ ഫേസ്ബുകില്‍ പങ്കുവെച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചുവര്‍ഷത്തെ സ്‌നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹന്‍ലാല്‍ ചിത്രത്തോടൊപ്പം കുറിച്ചു. വെള്ളിയാഴ്ചയായിരുന്നു വിവാഹ വാര്‍ഷികം.
മോഹന്‍ലാലിന്റെ സുഹൃത്തും നിര്‍മാതാവുമായ ആന്റണി പെരുമ്പാവൂര്‍ ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. 'പ്രിയപ്പെട്ട ലാല്‍ സാറിനും സുചി ചേച്ചിക്കും വിവാഹ വാര്‍ഷികത്തില്‍ എന്റെയും കുടുംബത്തിന്റെയും ആശംസകള്‍. ആയുരാരോഗ്യവും പ്രാര്‍ത്ഥനയും നേരുന്നു', ആന്റണി പറഞ്ഞു. അന്തരിച്ച തമിഴ് നടനും നിര്‍മാതാവുമായ കെ ബാലാജിയുടെ മകളാണ് സുചിത്ര.
From Tokyo with love: Celebrating 35 years of love & soulmateship! pic.twitter.com/j6w3Rh4kc1
— Mohanlal (@Mohanlal) April 28, 2023
Keywords: News, Kerala-News, Kerala, Entertainment-News, Entertainment, News-Malayalam, Actor, Cinema Actor, Vacation, Mohanlal, Family, Wedding Anniversary, Celebration, Social Media, Facebook, Twitter, Mohanlal adorably feeds wife Suchitra Mohanlal cake as they celebrate 35th wedding anniversary.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.