തലനിറയെ പൂക്കള്‍കൊണ്ട് തൊപ്പി, ചുണ്ടില്‍ മഞ്ഞച്ചായം; കണിക്കൊന്ന കൊണ്ട് വ്യത്യസ്ത ഫോടോഷൂടുമായി മോഡല്‍ ഗൗരി സിജി മാത്യു; അപമാനിക്കുന്ന ചിത്രങ്ങളാണെന്ന് ചിലര്‍ സമൂഹമാധ്യമങ്ങളില്‍
Apr 11, 2022, 15:30 IST
കൊച്ചി: (www.kvartha.com 11.04.2022) മലയാളികള്‍ പലപ്പോഴും വ്യത്യസ്ത തേടി പോകുന്നവരാണ്. ഏത് കാര്യത്തിനായാലും കൂടുതല്‍ ആള്‍ക്കാരും വെറ്റൈറി ഇഷ്ടപ്പെടുന്നു. അത്തരത്തിലൊരു ഫോടോഷൂട് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
വിഷുകാലത്ത് കണികൊന്ന കൊണ്ട് ഗ്ലാമര്‍ ലുകില്‍ ഒരു ഫോടോഷൂടുമായി രംഗത്തെത്തിയിരിക്കുകയാണ് മോഡലും നടിയുമായ ഗൗരി സിജി മാത്യുസ്. തലനിറയെ കണിക്കൊന്ന പൂക്കള്‍കൊണ്ട് തൊപ്പിയുണ്ടാക്കി അണിഞ്ഞിരിക്കുകയാണ് നടി. അതിന് ചേരുന്ന തരത്തിലാണ് മേയ്കപും ചെയ്തിരിക്കുന്നത്. ചുണ്ടിലും പുരികത്തിനും മഞ്ഞച്ചായം തേച്ചാണ് ചിത്രത്തിനായി ഒരുങ്ങിയിരിക്കുന്നത്.
എന്തായാലും താരത്തിന്റെ വിഷു ഫോടോഷൂട് ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. പ്രസക്ത സെലിബ്രിറ്റി ഫോടോഗ്രാഫറായ സുമേഷാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നത്. ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയത്.
എന്നാല്‍ ചിത്രത്തിന് നേരെ ചെറിയ രീതിയില്‍ വിമര്‍ശനവും ഉയര്‍ന്ന് വരുന്നുണ്ട്. കണിവയ്ക്കാന്‍ ഉപയോഗിക്കുന്ന കണിക്കൊന്നയെ അപമാനിക്കുന്നത് എന്തിനാണ് എന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്.
നേരത്തേയും ഗ്ലാമര്‍ ഫോടോ ഷൂട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് കൊണ്ട് വലിയ രീതിയില്‍ സൈബര്‍ ആക്രമണങ്ങള്‍ താരം നേരിട്ടുണ്ട്. വിമര്‍ശനങ്ങളെ എല്ലാം തന്റേടത്തോടെ നേരിട്ട് മോഡലിങ് രംഗത്ത് മിന്നി തിളങ്ങി നില്‍ക്കുകയാണ് ഗൗരി സിജി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.