വിവാഹ വാഗ്ദാനം നല്‍കി ലൈംഗീക ചൂഷണത്തിനിരയാക്കി; ഗര്‍ഭം ധരിച്ചപ്പോള്‍ അബോര്‍ഷന് വിധേയയാക്കി; നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും ഭാര്യക്കുമെതിരെ ലൈംഗീക പീഡന കേസ്

 


ന്യൂഡല്‍ഹി: (www.kvartha.com 03.07.2018) നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്‌ക്കെതിരെ ലൈംഗീക പീഡന കേസ്. മിഥുന്‍ ചക്രവര്‍ത്തിയുടെ ഭാര്യ യോഗിത ബലിക്കെതിരെയും കേസുണ്ട്.

മഹാക്ഷയുടെ കാമുകിയായിരുന്ന യുവതിയാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്. മഹാക്ഷയ് തന്നെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗീക ചൂഷണത്തിനിരയാക്കിയെന്നും ഒടുവില്‍ ഗര്‍ഭം ധരിച്ചപ്പോള്‍ മരുന്ന് നല്‍കി അബോര്‍ഷന് വിധേയയാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കി ലൈംഗീക ചൂഷണത്തിനിരയാക്കി; ഗര്‍ഭം ധരിച്ചപ്പോള്‍ അബോര്‍ഷന് വിധേയയാക്കി; നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും ഭാര്യക്കുമെതിരെ ലൈംഗീക പീഡന കേസ്

മകനുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ മോശമായിരിക്കുമെന്ന് യോഗിത ബലിയും ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. ജീവ ഭയത്തില്‍ താന്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേയ്ക്ക് താമസം മാറിയെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The order came on the plea filed by the complainant who alleged that Mahaakshay had cheated and abused her on the pretext of marriage.

Keywords: National, Abuse, Star, Son, Case


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia