മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നടനുമായ മിഥുന്‍ ചക്രബര്‍ത്തി ബിജെപിയിലേക്ക്? പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍ പാര്‍ടി അംഗത്വം സ്വീകരിക്കുമെന്ന് റിപോര്‍ട്
Mar 6, 2021, 10:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 06.03.2021) മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നടനുമായ മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേരുമെന്ന് സൂചന. ഞായറാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപിയുടെ മഹാറാലിയില്‍ അദ്ദേഹം പാര്‍ടി അംഗത്വം സ്വീകരിക്കുമെന്നാണ് പുറത്ത് വരുന്ന റിപോര്‍ടുകള്‍. ഇതിന്റെ ഭാഗമായി ബിജെപി നേതൃത്വവുമായി ചക്രബര്‍ത്തി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം.
അടുത്തിടെ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി ചക്രബര്‍ത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ കരുത്തരായ നേതാക്കളില്‍ ഒരാളായ അദ്ദേഹം 2016 ലാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടത്. രാജ്യസഭാ അംഗത്വം രാജിവെച്ചതിന് പിന്നാലെയായിരുന്നു പാര്‍ടിയില്‍ നിന്നുള്ള പടിയിറക്കം.
നേരത്തെ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയില്‍വെച്ച് മുന്‍ ഇന്ത്യന്‍ ക്രികെറ്റ്താരം സൗരവ് ഗാംഗുലി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മിഥുന്‍ ചക്രബര്‍ത്തിയും പാര്‍ടി അംഗത്വം സ്വീകരിക്കുമെന്ന തരത്തിലുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

