

● ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധായകൻ.
● 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ജീത്തുവും ആസിഫും ഒന്നിക്കുന്നു.
● ചിത്രത്തിന്റെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ നേരത്തെ ശ്രദ്ധ നേടിയിരുന്നു.
● ഇ ഫോർ എക്സ്പിരിമെൻ്റ്സ് നിർമ്മാണ ബാനറാണ്.
● ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ എന്നിവരും ചിത്രത്തിലുണ്ട്.
(KVARTHA) മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയ 'കിഷ്കിന്ധാ കാണ്ഡം' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും വീണ്ടും ഒന്നിക്കുന്ന 'മിറാഷ്' സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
ഭയം നിഴലിക്കുന്ന കണ്ണുകളുമായി, നടുക്കുന്ന ഏതോ കാഴ്ച കണ്ടതിന്റെ ഞെട്ടലിൽ നിൽക്കുന്ന ആസിഫ് അലിയെയും അപർണ ബാലമുരളിയെയും ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഈ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്.

സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോ അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു പിന്നാലെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റ് പ്രധാന താരങ്ങൾ. ഇ ഫോർ എക്സ്പിരിമെൻ്റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ സഹകരണത്തോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ആസിഫ് അലിയുടെ 2025ലെ ആദ്യ റിലീസായ 'രേഖാചിത്രം' ബോക്സ്ഓഫീസിൽ വൻ വിജയമായിരുന്നു. ഏറെ ചർച്ചയായി മാറിയിരുന്ന 'കൂമൻ' എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോൾ 'മിറാഷി'നെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളമാണ്.
അണിയറ പ്രവർത്തകർ:
● ഛായാഗ്രഹണം: സതീഷ് കുറുപ്പ്
● കഥ: അപർണ ആർ തറക്കാട്
● തിരക്കഥ, സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്
● എഡിറ്റർ: വി.എസ്. വിനായക്
● പ്രൊഡക്ഷൻ ഡിസൈനർ: പ്രശാന്ത് മാധവ്
● സംഗീതം: വിഷ്ണു ശ്യാം
● ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് രാമചന്ദ്രൻ
● കോസ്റ്റ്യൂം ഡിസൈനർ: ലിന്‍റാ ജീത്തു
● പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ
● മേക്കപ്പ്: അമൽ ചന്ദ്രൻ
● വി.എഫ്.എക്സ്. സൂപ്പർവൈസർ: ടോണി മാഗ്‌മിത്
● എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കത്തീന ജീത്തു
● സൗണ്ട് ഡിസൈൻ: സിനോയ് ജോസഫ്
● സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ
● ഗാനരചന: വിനായക് ശശികുമാർ
● ഡി.ഐ: ലിജു പ്രഭാകർ
● പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്
● പി.ആർ.ഒ: ആതിര ദിൽജിത്ത്
● മാർക്കറ്റിംഗ്: ടിങ്
'മിറാഷി'ന്റെ പുതിയ പോസ്റ്ററിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Second look poster of Jeethu Joseph's film 'Miraage' is released, starring Asif Ali and Aparna Balamurali.
#Miraage #JeethuJoseph #AsifAli #AparnaBalamurali #MalayalamCinema #MoviePoster