Maruti 800 | 22 വര്‍ഷം പഴക്കമുള്ള കാറിനെ പുത്തനാക്കി നിരത്തിലിറക്കി എം ജി ശ്രീകുമാര്‍

 



കൊച്ചി: (www.kvartha.com) 22 വര്‍ഷം പഴക്കമുള്ള ഒരു മാരുതി 800 നെ മിനുക്കിയെടുത്ത് നിരത്തിലിറക്കി വാര്‍ത്തയില്‍ നിറയുകയാണ് ഗായകന്‍ എം ജി ശ്രീകുമാര്‍. കൊല്ലം അയത്തില്‍ എസ്എസ് ഡീറ്റെയ്‌ലിങ്
സ്റ്റുഡിയോയിലാണ് കാറിനെ പുത്തനാക്കി ഇറക്കിയത്. ചുവന്ന കാറിനെ വെള്ളയാക്കി മാറ്റി. 

എന്നാല്‍, എം ജി ശ്രീകുമാറിന് ഇത് വെറുമൊരു കാറല്ല. ഗൃഹാതുരത്വം ഉറങ്ങുന്ന ഓര്‍മകളുടെ കൂമ്പാരം കൂടിയാണ്. പാട്ട് പാടിയ കാശുകൊണ്ട് എം ജി ആദ്യമായി വാങ്ങിയ വാഹനമാണിത്. മലയാളി രണ്ടു പതിറ്റാണ്ടിനിടെ പാടി നടക്കുന്ന പാട്ടുകള്‍ നിറഞ്ഞുനില്‍ക്കുന്ന ഓര്‍മകളുടെ ഇടമാണ് എംജിക്ക് ഈ കാര്‍. ഗായകന്‍ എന്ന നിലയിലുള്ള വരുമാനം കൊണ്ട് 22 വര്‍ഷം മുന്‍പാണ് ഈ മാരുതി 800 എം ജി ശ്രീകുമാര്‍ വാങ്ങുന്നത്.
 
Maruti 800 | 22 വര്‍ഷം പഴക്കമുള്ള കാറിനെ പുത്തനാക്കി നിരത്തിലിറക്കി എം ജി ശ്രീകുമാര്‍


തമിഴ്‌നാട് രെജിസ്ട്രേഷനാണ്. ചെന്നൈയിലാണ് ഉപയോഗിച്ചിരുന്നതും. അന്ന് ഒന്നരലക്ഷത്തിന് വാങ്ങിയ ഈ വണ്ടിയിലാണ് നരസിംഹത്തിലെ പഴനിമല മുരുകന് ഹരോഹര.. ഗാനം പാടാന്‍ പോയത്. വല്യേട്ടനിലെ നിറനാഴി പൊന്നിന്‍... പാടാന്‍ പോയതും അതേ വര്‍ഷം ഇതേ കാറിലാണ്. മോഹന്‍ലാലും പ്രിയദര്‍ശനും രവീന്ദ്രനും ഔസേപ്പച്ചനും ഒക്കെ പലതവണ കൂടെ കയറിയിട്ടുണ്ട് ഇതേ കാറില്‍.

വാഹനത്തിന്റെ ടയറുപോലും മാറ്റിയിട്ടില്ല. ഒരു സൈകിളില്‍പ്പോലും ഉരസിയിട്ടില്ല. ഈ പാട്ടിന്റെ വണ്ടി സ്റ്റുഡിയോകളിലേക്ക് ഇനിയുമോടും.

Keywords:  News,Kerala,State,Car,Car,Vehicles,Entertainment,Lifestyle & Fashion,Top-Headlines, MG Sreekumar's 99 model Maruti 800 car
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia