ബിനാലെ കഴിഞ്ഞ് രാത്രി 2 മണിക്ക് മട്ടാഞ്ചേരിയിലെ ഹോട്ടലിലേക്ക് തനിച്ച് നടന്നുപോകുന്നതിനിടെയാണ് പട്രോളിംഗിലുണ്ടായിരുന്ന പോലീസ് ബൈക്കുമായി സമീപിച്ചത്; കേരള പോലീസിനെക്കുറിച്ചു മെക്‌സിക്കോക്കാരി പറഞ്ഞത്; മുന്‍ ഡിജിപി ഹോര്‍മിസ് തരകന്റെ വെളിപ്പെടുത്തല്‍
Dec 19, 2018, 16:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 19.12.2018) ബിനാലെ കഴിഞ്ഞ് രാത്രി രണ്ട് മണിക്ക് മട്ടാഞ്ചേരിയിലെ ഹോട്ടലിലേക്ക് നടന്നുപോകുന്നതിനിടെയാണ് പട്രോളിംഗിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്കുമായി സമീപിച്ചത്. കേരള പോലീസിനെക്കുറിച്ചു മെക്‌സിക്കോക്കാരിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് മുന്‍ ഡിജിപി ഹോര്‍മിസ് തരകന്‍.
നാലാമത് കൊച്ചി മുസിരിസ് ബിനാലെയുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട മെക്‌സിക്കോയില്‍ നിന്നുള്ള താനിയ കാന്റിയാനിയക്കാണ് കേരള പോലീസിനെക്കുറിച്ച് പറയാനുള്ളത്. ബിനാലെയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് താനിയ കാന്റിയാനിയുടെ മ്യൂസിക്കല്‍ ലൂം. ബിനാലെ കഴിഞ്ഞു രാത്രി രണ്ടു മണിയോടെ വാഹനങ്ങളൊന്നും കിട്ടാതിരുന്നതിനാല്‍, താമസിക്കുന്ന മട്ടാഞ്ചേരിയിലെ ഹോട്ടലിലേക്ക് തനിച്ച് നടന്നുപോകുകയായിരുന്നു താനിയ. എന്നാല്‍ പട്രോളിംഗ് ഡ്യൂട്ടിയില്‍ ആയിരുന്ന ഫോര്‍ട്ട് കൊച്ചി ടൂറിസം പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി എസ് രഘു ഈ സമയം താനിയയെ സമീപിക്കുകയും ഒറ്റയ്ക്ക് നടന്നുപോകുന്നത് ഒട്ടും സുരക്ഷിതമല്ലെന്ന് കാട്ടി പട്രോളിംഗ് ബൈക്കില്‍ കയറ്റി ഹോട്ടലിലെത്തിക്കുകയുമായിരുന്നു.
ഭാര്യയുടേയും മക്കളുടേയും ഫോട്ടോകളും കാണിച്ചു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്പറും ഇ മെയില്‍ ഐഡിയും നല്‍കി. സൗഹാര്‍ദപരമായ സേവനത്തിനു ഈ വിദേശ വനിത നല്‍കിയ അഭിനന്ദനം കേരള പോലീസിന് തന്നെ അഭിമാനിക്കാനുള്ളതാണ്. ''തന്റെ രാജ്യത്ത് രാത്രി ഈ സമയത്ത് ഒരു പോലീസുകാരനെ സമീപിച്ചിരുന്നെങ്കില്‍ ജീവനും കൊണ്ട് ഓടേണ്ടി വന്നേനെ'' ഇതായിരുന്നു കേരള പോലീസിനെ അഭിനന്ദിച്ചുകൊണ്ട് താനിയ പറഞ്ഞത്.
Keywords: Kerala, Kochi, News, Biennale, Entertainment, Police, Women, Mexican lady on Kerala Police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.