Achievement | ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്റ്‌സ് വിസ നേടി നര്‍ത്തകി മേതില്‍ ദേവികയും മകനും 

 
Methil Devika Gets Australian Permanent Residency
Methil Devika Gets Australian Permanent Residency

Photo Credit: Facebook / Methil Devika

ആഗോള തലത്തിലുള്ള പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബല്‍ ടാലന്റ് വിഭാഗത്തിലാണ് വിസ അനുവദിച്ചത്

കൊല്ലം: (KVARTHA) ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്റ്‌സ് വിസ നേടി നര്‍ത്തകി മേതില്‍ ദേവികയും മകനും. മേതില്‍ ദേവിക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ആഗോള തലത്തിലുള്ള പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബല്‍ ടാലന്റ് വിഭാഗത്തിലാണ് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് മേതില്‍ ദേവികയ്ക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ചത്. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസത്തിനുള്ള റെസിഡന്റ് സ്റ്റാറ്റസ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ  മേതില്‍ ദേവിക  മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ വിസ ലഭിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി.

A post shared by Methil Devika (@methildevika)

മേതില്‍ ദേവികയുടെ കുറിപ്പ്:

 

ഗ്ലോബല്‍ ടാലന്റ് വിഭാഗത്തില്‍ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് എനിക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ച വിവരം നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ആഗോളതലത്തില്‍ ഒരാളുടെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമെന്ന നിലയില്‍ മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാന്‍ ഏറെ ബുദ്ധിമുട്ടുള്ള ഈ പ്രിവിലേജ്ഡ് വിസ എനിക്ക് അനുവദിച്ചിരിക്കുന്നത്. ഇപ്പോള്‍ ഞാനും എന്റെ മകനും ഓസ്ട്രേലിയയിലെ സ്ഥിര താമസക്കാരാകാനുള്ള അര്‍ഹത നേടിയിരിക്കുകയാണ്.' മേതില്‍ ദേവിക പോസ്റ്റ് ചെയ്തു.

 

വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേതില്‍ ദേവിക. നേരത്തെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബിജുമേനോന്‍ നായകനാകുന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് ദേവിക എത്തുന്നത്.

നിഖില വിമല്‍, അനുശ്രീ, അനു മോഹന്‍, ഹക്കിം ഷാജഹാന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സെപ്റ്റംബര്‍ 20 ന് ചിത്രം തിയേറ്ററുകളിലെത്തും.

#MethilDevika #Mohiniyattam #Australia #PermanentResidency #GlobalTalent #MalayalamCinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia