അച്ഛനെ വിളിച്ച് കുഞ്ഞ് റയാന്‍; കയ്യടിച്ച് മേഘ്ന; ചീരു കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആരാധകര്‍; എത്ര കണ്ടാലും മതിവരാത്ത അമ്മയുടെയും മകന്റെയും വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
Feb 26, 2022, 16:11 IST
ചെന്നൈ: (www.kvartha.com 26.02.2022) സിനിമാ ലോകത്തെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയ വിയോഗമായിരുന്നു കന്നഡ താരം ചിരഞ്ജീവി സര്‍ജയുടേത്. മേഘ്‌ന അമ്മയാവാന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം. നടന്റെ വിയോഗത്തിന് ശേഷം മേഘ്‌നയ്ക്ക് പിന്തുണയുമായി മലയാളി പ്രേക്ഷകരും കൂടെയുണ്ടായിരുന്നു.
10 വര്‍ഷം നീണ്ടുന്ന ബന്ധത്തിനൊടുവിലാണ് മേഘ്‌നയും ചീരവും വിവാഹിതരാവുന്നത്. ഒരുപാട് സ്വപ്നങ്ങളോടെയായിരുന്നു ജീവിതം ആരംഭിച്ചത്. എന്നാല്‍ അപ്രതീക്ഷിത സംഭവങ്ങളായിരുന്നു ജീവിതത്തില്‍ നടന്നത്.
തുടര്‍ന്ന് ചീരു എന്ന സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ സങ്കടത്തില്‍നിന്നും മകന് വേണ്ടി താരം തിരികെ ജീവിതത്തിലേയ്ക്ക് തിരകെ എത്തുകയായിരുന്നു. ചീരു ആഗ്രഹിച്ചത് പോലെ മകനെ നന്നായി വളര്‍ത്തി കുഞ്ഞിന്റെ ജനന ശേഷം നടി വീണ്ടും അഭിനയത്തില്‍ സജീവമായിട്ടുണ്ട്.
ഇപ്പോഴിത 'എന്റെ സണ്‍ഷൈന്‍' എന്ന ക്യാപ്ഷനോടെ താരം സമൂഹ മാധ്യമത്തില്‍ പങ്കുവച്ച മകന്റെ ഒരു വീഡിയോയാണ് വൈറല്‍ ആവുന്നത്. പപ്പാ, ദാദ, അപ്പ എന്ന് വിളിക്കുന്ന കുഞ്ഞിന്റെ വീഡിയോ ആണ് നടി പങ്കുവച്ചിരിക്കുന്നത്. അമ്മ എന്ന് കൃത്യമായി പറയാന്‍ കുഞ്ഞ് ചീരുവിനെ കൊണ്ട് സാധിക്കുന്നില്ല. പപ്പ, ദാദ എന്ന് മേഘ്ന പറയുന്നത് കേട്ട് കുഞ്ഞു റയാനും ഏറ്റു പറയുന്നതാണ് വീഡിയോയില്‍.
എത്ര കണ്ടാലും മതിവരാത്ത അമ്മയുടെയും മകന്റെയും ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ തരംഗമായി. നിരവധി നല്ല കമന്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്. 'എത്ര കണ്ടാലും മതിവരുന്നില്ല', 'കണ്ണു നിറഞ്ഞു പോവുന്നു', 'എന്തൊരു ക്യൂടാണ് റയാന്‍', 'മകന്റെ വിളി കേള്‍ക്കാന്‍ ചീരു കൂടി ഉണ്ടായിരുന്നെങ്കില്‍' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് മടങ്ങി എത്താന്‍ തയ്യാറെടുക്കുകയാണ് മിനിസ്‌ക്രീനില്‍ സജീവമായ മേഘ്ന. ദിവസങ്ങള്‍ക്ക് മുന്‍പ് പുതിയ സിനിമയെ കുറുച്ചുള്ള പ്രഖ്യാപനം താരം നടത്തിയിരുന്നു. ചിരുവിന്റെ സ്വപ്ന സിനിമയുമായും താനെത്തുന്നുണ്ടെന്നായിരുന്നു നടി പറഞ്ഞത്. നവാഗതനായ വിശാല്‍ സംവിധായകനായ ത്രിലര്‍ മൂവിയിലൂടെയാണ് നടിയുടെ മടങ്ങി വരവ്. ചിരഞ്ജീവിയുടെ അടുത്ത സുഹൃത്തും സംവിധായകനുമായ പന്നഗ ഭരണയാണ് ചിത്രം നിര്‍മിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.