Richest Person | ലോക രാജ്യങ്ങളെക്കാള്‍ സമ്പന്നന്‍! അംബാനിയുടെ 100 ഇരട്ടി ആസ്തിയുള്ള 'സൂപ്പര്‍ താരം', ആരാണെന്ന് അറിയാമോ?


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പണവും സ്വര്‍ണവും നിറഞ്ഞ ഒരു ബഹുനില നിലവറ ഉള്ളതുകൊണ്ട് തന്നെയാണ് അതീവ സമ്പന്നനായി കണക്കാക്കപ്പെടുന്നത്
ന്യൂഡൽഹി: (KVARTHA) ലോകത്തിലെ ഏറ്റവും സമ്പന്നരായ ചലചിത്ര താരങ്ങളെക്കുറിച്ചും നിര്‍മ്മാതാക്കളെക്കുറിച്ചും നിരവധി എഴുത്തുകളിലൂടെയും പ്രസിദ്ധീരണങ്ങളിലൂടെയും നാം വായിച്ചറിഞ്ഞിട്ടുണ്ട്. കോടീശ്വരന്മാരും ശതകോടീശ്വരന്മാരുമായ ടൈലര്‍ പെറി, ഷാരൂഖ് ഖാന്‍, ജോര്‍ജ് ലൂക്കാസ് എന്നിവര്‍ അവരില്‍ ചിലരാണ്. എന്നാല്‍ എന്നെങ്കിലുമൊരിക്കല്‍ ആരെങ്കിലും ഫിക്ഷന്‍ അഥവാ സാങ്കല്‍പ്പിക ലോകത്തിലെ സമ്പന്നരായ ആളുകളെ കുറിച്ച് കേട്ടിട്ടുണ്ടോ?

ഇല്ലെങ്കില്‍ പ്രശസ്തമായ സാങ്കല്‍പിക ലോകത്തിലും അങ്ങനെ ചില ശതകോടീശ്വരന്മാര്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ബ്രൂസ് വെയ്ന്‍, ടോണി സ്റ്റാര്‍ക്ക്, കൂടാതെ ക്രിസ്റ്റ്യന്‍ ഗ്രേ വരെ ഇവരെല്ലാം സാങ്കല്‍പ്പിക ലോകത്തെ കോടീശ്വരന്മാരായി കണക്കാക്കപ്പെടുന്നവരാണ്. എന്നാല്‍ ഇതിനെല്ലാം മുകളിലായി ഒരു കോടീശ്വരനും അക്ഷരാര്‍ത്ഥത്തില്‍ സ്വര്‍ണം നിറച്ച ഒരു നിലവറയും ഉള്ള ഒരു വ്യക്തിയുണ്ടത്രേ. ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ സാങ്കല്‍പ്പിക കഥാപാത്രമായിട്ടാണ് ആ വ്യക്തി വിശേഷിപ്പിക്കപ്പെടുന്നത്.
രാജ്യങ്ങളെക്കാളും സമ്പന്നനായ വ്യക്തി
ഡിസ്‌നി ആനിമേറ്റഡ് പ്രപഞ്ചത്തിലെ സാങ്കല്‍പ്പിക ശതകോടീശ്വരനും പ്രശസ്ത ഷോ ഡക്ക് ടെയില്‍സിന്റെ നായകനുമായ സ്‌ക്രൂജ് മക്ഡക്ക് ആണ് വിവിധ പ്രസിദ്ധീകരണങ്ങള്‍ അനുസരിച്ച് ഏറ്റവും സമ്പന്നമായ സാങ്കല്‍പ്പിക കഥാപാത്രമായി വിലയിരുത്തപ്പെടുന്നത്. 2013-ല്‍, ഫോബ്സ് പ്രസിദ്ധീകരിച്ച അവരുടെ സമ്പന്നരായ സാങ്കല്‍പ്പിക കഥാപാത്രങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനമാണ് സ്‌ക്രൂജ് മക്ഡക്കിന് നല്‍കിയത്.
മാഗസിന്‍ പറയുന്നതനുസരിച്ച്, അക്കാലത്ത് മക്ഡക്കിന്റെ സമ്പത്ത് 64 ബില്യണ്‍ ഡോളറിലധികം ആണെന്ന് കണക്കാക്കപ്പെട്ടിരുന്നു, ഇത് ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ഒപ്പം എത്തിച്ചു. എന്നിരുന്നാലും, മറ്റ് പഠനങ്ങള്‍ ഇത് വളരെ കുറച്ചുകാണിക്കുന്നതാണെന്ന് വാദിക്കുന്നു. മക്ഡക്കിന് പണവും സ്വര്‍ണവും നിറഞ്ഞ ഒരു ബഹുനില നിലവറ ഉള്ളതുകൊണ്ട് തന്നെ അദ്ദേഹം ഇതിലും ധനികനാണെന്നാണ് അവർ പറയുന്നത്.
യൂട്യൂബ് ചാനലായ 'ഫിലിം തീയറിസ്റ്റ്സ്' ഡക്ക് ടെയ്‌ൽസ് എന്ന കാർട്ടൂൺ പരമ്പരയിലെ മക്ഡക്കിന്റെ സാഹസങ്ങളെ അടിസ്ഥാനമാക്കി ഗവേഷണം നടത്തിയിട്ടുണ്ട്. അവരുടെ കണക്കുകൂട്ടലുകൾ പ്രകാരം, മക്ഡക്കിന്റെ സമ്പത്തിന്റെ ഏറ്റവും സൂക്ഷ്മമായ കണക്കുകൂട്ടൽ 239 ബില്ല്യൺ ഡോളർ (2 ലക്ഷം കോടി രൂപ) ആണ്. എന്നാൽ, കൂടുതൽ വിശാലമായ കണക്കുകൂട്ടൽ അത് 12 ട്രില്യൺ ഡോളർ (100 ലക്ഷം കോടി രൂപ) ആയി ഉയർത്തുന്നു. ഇത് മിക്ക രാജ്യങ്ങളുടെ സമ്പത്തേക്കാളും കൂടുതലാണ്. ഉദാഹരണത്തിന്, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നാല് ട്രില്യൺ ഡോളറാണ്, അത് മക്ഡക്കിന്റെ സമ്പത്തിന്റെ നാലിലൊന്ന് മാത്രമാണ്.
യഥാര്‍ത്ഥ ശതകോടീശ്വരന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്‌ക്രൂജ് മക്ഡക്ക് എത്രത്തോളം സമ്പന്നനാണ്.
2024-ല്‍ സ്‌ക്രൂജ് മക്ഡക്കിന്റെ സമ്പത്തിന്റെ ഏറ്റവും യാഥാസ്ഥിതികമായ കണക്ക് പോലും അദ്ദേഹത്തെ ലോകത്തിലെ മിക്ക ആളുകളേക്കാളും മുന്നിലെത്തിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ 239 ബില്യണ്‍ ഡോളര്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തിയായ 244 ബില്യണ്‍ ഡോളറിന് തൊട്ടുപിന്നിലാണ്, എന്നാല്‍ മറ്റ് ശതകോടീശ്വരന്‍മാരായ ജെഫ് ബെസോസ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബില്‍ ഗേറ്റ്സ്, മുകേഷ് അംബാനി എന്നിവരെക്കാള്‍ മുന്നിലാണ്. എന്നിരുന്നാലും, ഒരാള്‍ 12 ഡോളർ ട്രില്യണ്‍ കണക്ക് എടുക്കുകയാണെങ്കില്‍, മക്ഡക്ക് മറ്റാരെയും മറികടക്കും. വാസ്തവത്തില്‍, ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ 120 ബില്യണ്‍ ഡോളറിന്റെ ആസ്തിയുടെ 100 മടങ്ങും ഇലോണ്‍ മസ്‌കിന്റെ 50 മടങ്ങുമാണ് അദ്ദേഹത്തിന്റെ ആസ്തി.