SWISS-TOWER 24/07/2023

'ഉപ്പും മുളകും' ഫെയിം നിഷ സാരംഗിന് പിന്തുണയുമായി വനിതാ കമ്മീഷന്‍: സ്വമേധയാ കേസെടുക്കുമെന്ന് എം സി ജോസഫൈന്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 08.07.2018) 'ഉപ്പും മുളകും' ഫെയിം നിഷ സാരംഗിന് പിന്തുണയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എം സി ജോസഫൈന്‍ രംഗത്ത്. സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ നടി നിഷ സാരംഗിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്വമേധയ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന പീഡനങ്ങള്‍ ഗൗരവകരമായ വിഷയമാണെന്നും ഈ വിഷയത്തില്‍ പോലീസും ശക്തമായി ഇടപെടണമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകള്‍ പീഡനത്തിനിരയാകുന്നതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. പീഡനങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയാറാകണമെന്നും ജോസഫൈന്‍ വ്യക്തമാക്കി. അതിജീവനത്തിനു വേണ്ടി മൂല്യങ്ങള്‍ കാത്തുവെച്ച് പോരാടിയ നടിക്ക് സംവിധായകനില്‍ നിന്നും ഉണ്ടായ പീഡനങ്ങള്‍ അപലപനീയമാണെന്നും ഈ വിഷയത്തില്‍ പോലീസ് ഇടപെടണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.

'ഉപ്പും മുളകും' ഫെയിം നിഷ സാരംഗിന് പിന്തുണയുമായി വനിതാ കമ്മീഷന്‍: സ്വമേധയാ കേസെടുക്കുമെന്ന് എം സി ജോസഫൈന്‍

ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ സംവിധായകനില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം കഴിഞ്ഞ ദിവസമാണ് നടി നിഷ സാരംഗ് ഒരു ചാനല്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. വിദേശത്ത് ഒരു അവാര്‍ഡ് ഷോയ്ക്ക് അനുവാദത്തോടെ പോയ തന്നെ കാരണം കൂടാതെ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയെന്നും നിഷ വെളിപ്പെടുത്തിയിരുന്നു. സംവിധായകന്റെ പീഡനശ്രമം തുറന്നുപറഞ്ഞതിനാലാണ് പരമ്പരയില്‍ നിന്ന് ഒവിവാക്കിയതെന്നാണ് വിവരം. നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Keywords:  Kerala, Kochi, News, Actress, Molestation attempt, Director, Women, Case, Uppum Mulakum, Serial, TV, MC Josaphine, Women commission.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia