മായാമോഹിനിയായി ദിലീപ് ഏപ്രിലില്‍ തീയേറ്ററുകളില്‍

 


ADVERTISEMENT

മായാമോഹിനിയായി ദിലീപ് ഏപ്രിലില്‍ തീയേറ്ററുകളില്‍വിത്യസ്ത വേഷങ്ങളിലൂടെ പ്രേഷക മനസുകളില്‍ ഇടം നേടിയ ദിലീപിന്റെ എക്കാലത്തേയും മികച്ച വേഷങ്ങളിലൊന്നായ മായാമോഹിനി ഏപ്രിലില്‍ വിഷുക്കണിയായി തീയേറ്ററുകളിലെത്തും. ഏപ്രില്‍ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തെ പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബിജുമേനോന്റെ ഭാര്യാവേഷത്തിലെത്തുന്ന ദിലീപ് സകല സ്ത്രീത്വത്തോടും കൂടിയാണ് ചിത്രത്തില്‍ വാഴുന്നത്. നെടുമുടി വേണു, വിജയരാഘവന്‍, ബാബുരാജ്, ലക്ഷ്മീറായ്, മൈഥിലി തുടങ്ങി നിരവധി താരങ്ങള്‍ മായാമോഹിനിയില്‍ വേഷമിടുന്നുണ്ട്. കളര്‍ ഫാക്ടറിയുട ബാനറില്‍ പി സുകുമാറും മധു വാര്യരുമാണ് മായാമോഹിനി നിര്‍മ്മിക്കുന്നത്. നിര്‍മാണ നിയന്ത്രണം ജയ്‌സണ്‍ ഇളങ്കുളം. സംഗീതം ബേണി ഇഗ്‌നേഷ്യസ്. വയലാര്‍ ശരത് ചന്ദ്രവര്‍മയുടേതാണ് വരികള്‍. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മായാമോഹിനിയുടെ അവസാന ഗാനരംഗം ചിത്രീകരിക്കുന്ന തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia