SWISS-TOWER 24/07/2023

 Movie Review | 'പഞ്ചായത്ത് ജെട്ടി', മറിമായം പരമ്പരയിലെ എല്ലാ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രം
നിങ്ങളെ പൊട്ടിച്ചിരിപ്പിക്കും

 
Movie Review
Movie Review

Facebook / Manikandan Pattambi

ADVERTISEMENT

പണ്ട് ഇറങ്ങിയ പഞ്ചവടിപ്പാലം, വരവേൽപ്പ് തുടങ്ങിയ സിനിമകളെ ഒരിടവേള അനുസ്മരിപ്പിക്കും ഈ ചിത്രം

ഡോണൽ മുവാറ്റുപുഴ 

(KVARTHA) സപ്തതരംഗ് ക്രിയേഷൻസിന്റെ ബാനറിൽ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ  എന്നിവർ എഴുതി സംവിധാനം ചെയ്യുന്ന പഞ്ചായത്ത് ജെട്ടി എന്ന സിനിമ തിയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മറിമായം താരങ്ങളായ മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ  എന്നിവർ തന്നെയാണ് ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും. ഇവർ തന്നെയാണ് ഈ സിനിമയുടെ നട്ടെല്ല് എന്ന് വേണമെങ്കിലും പറയാം. വർഷങ്ങളായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ മറിമായം പരമ്പരയിലെ എല്ലാ താരങ്ങളും  ഈ സിനിമയിൽ  അഭിനയിക്കുന്നു. 
 

Aster mims 04/11/2022

Movie Review

താരസംഘം

മണികണ്ഠൻ പട്ടാമ്പി, സലിം ഹസൻ എന്നിവർ ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങൾ ആകുമ്പോൾ ഇവരെക്കുടാതെ നിയാസ് ബക്കർ, വിനോദ് കോവൂർ, ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്, രാഘവൻ, സജിൻ, സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി നായർ, രചന നാരായണൻകുട്ടി, സ്നേഹ ശ്രീകുമാർ, വീണ നായർ, രശ്മി അനിൽ, കുളപ്പുള്ളി ലീല, സേതുലക്ഷ്മിയമ്മ, ഷൈനി സാറ, പൗളി വിത്സൻ എന്നിവരും മറ്റ് അമ്പതിലധികം അഭിനേതാക്കളും എത്തുന്നു എന്നതും ഈ സിനിമയുടെ സവിഷേതയാണ്.

കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന കുടുങ്ങാശേരി പഞ്ചായത്തിനെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. പഞ്ചായത്തിലെ പല തരത്തിലുള്ള കഥാപാത്രങ്ങൾ, അവർക്കിടയിലെ പാരവെയ്പ്പും  പരദൂഷണവും, അതിനിടയിൽ സാഹോദര്യം, ഇവയെല്ലാം ഈ സിനിമ മറ്റുള്ളവർക്ക് മുന്നിൽ കൃത്യമായി വരച്ചുകാട്ടുകയാണ് ചെയ്തിരിക്കുന്നത്. പഞ്ചായത്തിൻ്റെ വൈസ് പ്രസിഡൻ്റ്  ഒ കെ ആയി സലിം ഹസനും പ്രതിപക്ഷ നേതാവ് വല്ലഭനായി മണികണ്ഠൻ പട്ടാമ്പിയും അഭിനയിക്കുന്നു.  

ഇവർ തമ്മിലുള്ള ചെറുതും വലുതുമായ സംഘർഷങ്ങളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. പഞ്ചായത്തിൻ്റെ വൈസ്. പ്രസിഡൻ്റ്  ഒ കെ  ജനസമ്മതനും സ്വീകാര്യനുമാണ്. അധികാരത്തിലെത്താൻ  സകല കുറുക്കുവഴികളും പ്രയോഗിക്കുന്നയാളാണ് പ്രതിപക്ഷ നേതാവ് വല്ലഭൻ. ഇവർ തമ്മിലുള്ള പോരാട്ടങ്ങളാണ് ഈ സിനിമ ഹാസ്യാത്മക രീതിയിൽ പറഞ്ഞു വെയ്ക്കുന്നത്. ശരിക്കും ഇവരുടെ പല രംഗങ്ങളും പ്രേക്ഷകരിൽ പൊട്ടിച്ചിരി ഉണ്ടാക്കും എന്നതാണ് സത്യം. പണ്ട് ഇറങ്ങിയ പഞ്ചവടിപ്പാലം, വരവേൽപ്പ് തുടങ്ങിയ സിനിമകളെ ഒരിടവേള അനുസ്മരിപ്പിക്കും ഈ സിനിമ കാണുമ്പോൾ. 

ക്രിഷ് കൈമൾ ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റിംഗ് ശ്യാം ശശിധരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രേം പെപ്കോ, ബാലൻ കെ മങ്ങാട്ട്, പ്രൊഡക്ഷൻ കൺട്രോളർ ബാബുരാജ് മനിശ്ശേരി, ആർട്ട് സാബു മോഹൻ, മേക്കപ്പ് ഹസൻ വണ്ടൂർ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, പരസ്യകല യെല്ലോ ടൂത്ത്സ്, സൗണ്ട് ഡിസൈൻ അരുൺ വർമ്മ, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് പ്രഭാകരൻ കാസർകോട്. 

വർഷങ്ങളായി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ മറിമായം പരമ്പരയിലെ എല്ലാ താരങ്ങളും അഭിനയിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ സിനിമാ പ്രേമികൾ ഈ സിനിമയെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് വെച്ചുപുലർത്തിയിരുന്നത്. ഇതിൻ്റെ ട്വീസറിനും വലിയ പ്രതികരണമാണ് ലഭിച്ചത്. ശരിക്കും പൊട്ടിച്ചിരിക്കാൻ പറ്റിയ സിനിമ തന്നെ ഇവിടെ പ്രതീക്ഷിച്ചത്. അതിനോട് അണിയറ പ്രവർത്തകർ നീതിപുലർത്തി എന്ന് തന്നെ പറയാം

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia