Celebrity Home | 'മന്നത്ത്', ഷാരൂഖ് ഖാന്‍ തന്റെ സമ്പാദ്യമെല്ലാം ചിലവഴിച്ച് വാങ്ങിയ വീട്! പ്രത്യേകതകൾ അറിയാം
● ഈ വീട് മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്നു.
● ആരാധകരെ കാണാൻ ഷാരൂഖ് പലപ്പോഴും തന്റെ വീടിന്റെ ടെറസിൽ വരുന്നു
● വീടിന് ആറു നിലകളുണ്ട്
ആൻസി ജോസഫ്
(KVARTHA) ഇന്ത്യയിൽ ഏറെ ആരാധകരുള്ള നടൻ ആരെന്ന് ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേ കാണുകയുള്ളു. അത് ഷാരൂഖ് ഖാൻ തന്നെ. ഇന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന നടനും ഷാരൂഖ് ഖാൻ അല്ലാതെ മറ്റാരെങ്കിലും ഉണ്ടോയെന്നതും സംശയകരമായ കാര്യമാണ്. പണ്ട് ഹിന്ദി സിനിമയിൽ അമിതാഭ് ബച്ചൻ എങ്ങനെയോ അതാണ് ഇപ്പോൾ ഹിന്ദി സിനിമയിൽ ഷാരൂഖ് ഖാൻ എന്ന പ്രതിഭാസം. താൻ സിനിമയിലേയ്ക്ക് കാലെടുത്തുവെച്ചപ്പോൾ തിളങ്ങി നിന്ന പല താരങ്ങളെയും തൻ്റെ സ്വതസിദ്ധമായ നടന വിസ്മയത്തിലൂടെ വെട്ടിമാറ്റിയാണ് ഹിന്ദി സിനിമയിൽ ഷാരൂഖ് ഖാൻ തൻ്റെ താരസിംഹാസനം ഉറപ്പിച്ചത്.
വളരെ കുറഞ്ഞനാൾകൊണ്ട് കിംഗ് ഖാൻ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരിലേയ്ക്ക് ഒരു ആവേശമായി പടർന്നുകയറുകയായിരുന്നു. ഷാരുഖ് ഖാൻ്റെ വീട്ട് വിശേഷങ്ങൾ ഒക്കെ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവരെപ്പോലെതന്നെ അറിയാൻ ഏറെ ആകാംക്ഷയുള്ളവരാണ് മലയാളികളും എന്ന കാര്യത്തിൽ രണ്ട് തരമില്ല. കുടുംബവിശേഷങ്ങളൊക്കെ മലയാളികൾക്ക് കാണാപാഠം തന്നെയാകും. എന്നാൽ ഷാരൂഖ് ഖാന്‍ തന്റെ സമ്പാദ്യമെല്ലാം ചെലവഴിച്ച് വാങ്ങിയ വീടിനെപ്പറ്റി പലരും അറിഞ്ഞിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. 'മന്നത്ത്' എന്ന ഷാരൂഖ് ഖാൻ്റെ വീടിനെപ്പറ്റിയാണ് പറയുന്നത്.
കിംഗ് ഖാന് ഒരുപാട് വീട് പല സ്ഥലങ്ങളിലും വിദേശരാജ്യങ്ങളിലും ഉണ്ടെങ്കിലും അതിൽ നിന്നെല്ലാം വളരെയേറെ ശ്രദ്ധനേടുന്ന വീടാണ് 'മന്നത്ത്'. കാരണം, ഷാരൂഖ് ഖാന്‍ തന്റെ സമ്പാദ്യമെല്ലാം ചെലവഴിച്ച് വാങ്ങിയ വീടാണ് എന്നത് തന്നെ. മുംബൈയിലെ ഏറ്റവും ആഡംബരമേഖലയായ ബാന്ദ്രയിലാണിത്. മന്നത്ത് വാങ്ങിയതോടെ തന്റെ സമ്പാദ്യമെല്ലാം തീര്‍ന്നിരുന്നുവെന്ന് ഷാരൂഖ് നേരത്തെ പല അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്റീരിയര്‍ ഡിസൈനിങ്ങിന് കൊടുക്കാന്‍ പണമില്ലാത്തതു കൊണ്ട്, ഷാരൂഖിന്റെ ഭാര്യ ഗൗരി തന്നെ ആ ജോലി ഏറ്റെടുക്കുകയായിരുന്നു.
Shah Rukh Khan's residence 'Mannat' illuminated ahead of Diwali. 😍@iamsrk
— Shah Rukh Khan Fc - Pune ( SRK Fc Pune ) (@SRKFC_PUNE) October 30, 2024
pic.twitter.com/Qk0Toimf8j
Shah Rukh Khan's residence 'Mannat' illuminated ahead of Diwali. 😍@iamsrk
— Shah Rukh Khan Fc - Pune ( SRK Fc Pune ) (@SRKFC_PUNE) October 30, 2024
pic.twitter.com/Qk0Toimf8j
ആറുനിലകളിലായിട്ടാണ് വീടുള്ളത്. ഒന്നില്‍ കൂടുതല്‍ ലിവിങ് ഏരിയ, കുട്ടികള്‍ക്കായുള്ള പ്ലേ റൂം, ജിംനേഷ്യം, ലൈബ്രറി, പേഴ്‌സണല്‍ ഓഡിറ്റോറിയം, തിയേറ്റര്‍, സ്വകാര്യ ബാര്‍, എലിവേറ്ററുകള്‍... ഇങ്ങനെ ഒട്ടനവധി സൗകര്യങ്ങളുമുണ്ട് ഈ വീട്ടില്‍. ലോകത്തെമ്പാടുമുള്ള കൗതുകവസ്തുക്കളും കലാവസ്തുക്കളും കൊണ്ട് വീടിനകം അലങ്കരിച്ചിരിക്കുകയാണ്. വീടിന്റെ നെയിംപ്ലേറ്റ് പോലും വ്യത്യസ്തമാണ്. ഗ്ലാസ് ക്രിസ്റ്റലുകള്‍ ഉപയോഗിച്ചുള്ള മെറ്റീരിയലാണ് നെയിംപ്ലേറ്റിനായി തിരഞ്ഞെടുത്തത്. വജ്രവും പതിപ്പിച്ചിട്ടുണ്ട്. ഇതിനുമാത്രമുള്ള ചെലവ് ഏകദേശം 25 ലക്ഷം രൂപയാണ്.
ഈ വീടിനുമുന്നില്‍ എപ്പോഴും ആള്‍ക്കൂട്ടത്തെ കാണാം. ഷാരൂഖ് ഖാനെ ഒരു നോക്കുകാണാനായി കാത്തുനില്‍ക്കുന്നവര്‍. വിശേഷദിവസങ്ങളില്‍ ഷാരൂഖ് വീടിന്റെ ടെറസില്‍ വന്ന് ആരാധകരെ കാണാറുണ്ട്. മഴക്കാലത്ത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വീടുമുഴുവന്‍ മൂടും. ഇതാണ് ഷാരുഖ് ഖാൻ ആരാധകരുടെ പ്രിയപ്പെട്ട മന്നത്ത് വീട്. ഒട്ടനവധി സൗകര്യങ്ങളുള്ള വലിയ വീട് ആയതുകൊണ്ട് തന്നെ ഇത് ഏറെ ശ്രദ്ധയാകർഷിക്കപ്പെടുന്നു. പല നടന്മാർക്കും ഇതുപോലെ വീടുകൾ ഉണ്ടാവാമെങ്കിലും ഷാരൂഖ് ഖാൻ്റെ വീട് എന്ന് പറയുമ്പോൾ അതിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. ഷാരുഖ് ഖാൻ എന്നാൽ ഇന്ത്യയിൽ എല്ലാവർക്കും കിംഗ് ഖാൻ ആണ്. അതുകൊണ്ട് തന്നെയാണ് മന്നത്തിന് ഇത്ര പ്രാധാന്യവും കൈവരുന്നത്.
#ShahRukhKhan #Mannat #Bollywood #CelebrityHomes #Mumbai #LuxuryLiving