ജിഷ അനുഭവിച്ച വേദനക്ക് പുറത്തെ തീവേനലിനേക്കാള്‍ ചൂടുണ്ട്: നടി മജ്ഞുവാര്യര്‍

 


കൊച്ചി: (www.kvartha.com 04.05.2016) ഒരു കടലാസ് കഷണമെന്നോണം നെടുകെയും കുറുകെയും വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷയെന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാള്‍ ചൂടുണ്ടെന്ന് നടി മജ്ഞുവാര്യര്‍. മലയാളിമനസ്സിന് ഇനി ഉത്തരേന്ത്യയിലേക്ക് നോക്കി പുച്ഛിക്കാനാകില്ല.

 നിര്‍ഭയയെ ഓര്‍ത്ത് സഹതപിക്കാനാകില്ല. ജിഷ അവളിപ്പോള്‍ കേരളത്തിന് നിര്‍ഭയയേക്കാള്‍ വലിയ ചോദ്യചിഹ്നമാണ്.കേരളത്തിന്റെ തെരുവിലും, രാത്രിയിലും മാത്രമല്ല സ്ത്രീയുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം വീടിനുള്ളില്‍ കൂടിയാണ്. ആ ഞെട്ടിക്കുന്ന തിരിച്ചറിവിന് ഇന്ത്യയിലെ മറ്റിടങ്ങളിലുണ്ടായ സംഭവങ്ങളേക്കാള്‍ തീവ്രതയുണ്ടെന്നും മഞ്ജു ഫെയ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഒരു വാക്കിനും ഭാഷയ്ക്കും ഉള്‍ക്കൊള്ളാനാകാത്ത അത്രയും ദേഷ്യവും സങ്കടവും ഉള്ളില്‍ നിറയുകയാണ്. അപമാനിക്കപ്പെട്ട്...അല്ല...അങ്ങനെ പറഞ്ഞാല്‍ മതിയാകില്ല. ഒരു കടലാസ് കഷണമെന്നോണം നെടുകെയും കുറുകെയും വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷയെന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാള്‍ ചൂടുണ്ട്. നമുക്ക് അവളോട് ഒന്നും പറയാനില്ല. നിശബ്ദമായി നില്‍ക്കുക മാത്രം ചെയ്യാം.

ഞാന്‍ നിങ്ങളിലൊരാളായിരുന്നില്ലേ..എന്ന അവളുടെ ചോദ്യത്തിന് നമുക്ക് മറുപടിയില്ല. മൃഗങ്ങള്‍ പോലും ചിലപ്പോള്‍ പ്രതികരിച്ചേക്കാം. അത് ചെയ്തയാളെ അവരോട് ഉപമിക്കുന്നത് കേട്ടാല്‍. സമ്പൂര്‍ണസാക്ഷരതയിലും അറിവിലും സംസ്‌കാരത്തിലുമൊക്കെ അഭിരമിക്കുന്ന മലയാളിമനസ്സിന് ഇനി ഉത്തരേന്ത്യയിലേക്ക് നോക്കി പുച്ഛിക്കാനാകില്ല. നിര്‍ഭയയെ ഓര്‍ത്ത് സഹതപിക്കാനാകില്ല.

ജിഷ അനുഭവിച്ച വേദനക്ക് പുറത്തെ തീവേനലിനേക്കാള്‍ ചൂടുണ്ട്: നടി മജ്ഞുവാര്യര്‍ജിഷ അവളിപ്പോള്‍ കേരളത്തിന് നിര്‍ഭയയേക്കാള്‍ വലിയ ചോദ്യചിഹ്നമാണ്. കേരളത്തിന്റെ തെരുവിലും, രാത്രിയിലും മാത്രമല്ല സ്ത്രീയുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം വീടിനുള്ളില്‍ കൂടിയാണ്. ആ ഞെട്ടിക്കുന്ന തിരിച്ചറിവിന് ഇന്ത്യയിലെ മറ്റിടങ്ങളിലുണ്ടായ സംഭവങ്ങളേക്കാള്‍ തീവ്രതയുണ്ട്. പ്രതിഷേധങ്ങള്‍ ഉയരുന്നു. പരാതികളും ആരോപണങ്ങളും നിറയുന്നു.

എല്ലാം നാളെ നിലയ്ക്കും. വലിച്ചുകീറപ്പെടാന്‍ അപ്പോഴും പെണ്ണ് ഒരു കടലാസായി ബാക്കിയുണ്ടാകും. അമ്മ, പെങ്ങള്‍ എന്ന പതിവ് ചോദ്യത്തിലേക്ക് പോകുന്നില്ല. ഒന്നുമാത്രം പറയട്ടെ...ഒരു സ്ത്രീയെ കൈക്കരുത്തില്‍ കീഴടക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീരു. അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ല...

Keywords: Kochi, Kerala, Perumbavoor, Murder, Case, Malayalees, Manju Warrier, Actress, Entertainment, Jisha Murder Case, Facebook.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia