ദളപതിക്ക് ശേഷം മമ്മൂട്ടിയും രജനീകാന്തും വീണ്ടുംഒരുമിക്കുന്നു

 


ചെന്നൈ: (www.kvartha.com 19.05.2017) തെന്നിന്ത്യൻ സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റുകളിലൊന്നായിരുന്നു 1991ൽ പുറത്തിറങ്ങിയ ദളപതി. മമ്മൂട്ടിയും രജനീകാന്തും തകർത്ത് അഭിനയിച്ച ചിത്രം. കാൽനൂറ്റാണ്ടിന് ശേഷം ഇരുവരും ഒരുമിക്കുകയാണ്, മണിരത്നം ചിത്രത്തിലൂടെ.

ഒട്ടേറെ പരീക്ഷണ ചിത്രങ്ങളെടുത്തെങ്കിലും രജനിയും മമ്മൂട്ടിയും ഇപ്പോഴും തലമുറകളെ സ്വാധീനിക്കുന്നതിനാലാണ് മണിരത്നം ഇങ്ങനെയൊരു പ്രോജക്ടിനെപ്പറ്റി ചിന്തിച്ചത്. ദളപതിക്ക് കിട്ടിയ സ്വീകരണവും ഇങ്ങനെയൊരു ചിത്രത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്ന് മണിരത്നം പറയുന്നു. കാട്ര് വെളിയിടെ എന്ന ചിത്രത്തിന് ശേഷം ഒരുക്കുന്ന മണിരത്നം സിനിമ ആയിരിക്കുമിത്.

ദളപതിക്ക് ശേഷം മമ്മൂട്ടിയും രജനീകാന്തും വീണ്ടുംഒരുമിക്കുന്നു

മലയാളത്തിലെയും തമിഴിലെയും പ്രേക്ഷകരെ ഒരുപോലെ ആകർഷിക്കത്തക്ക വിധത്തിൽ തയ്യാറാക്കുന്ന ചിത്രം 2018 ആദ്യം റിലീസിനെത്തും. തിരക്കഥാ രചന പുരോഗമിക്കുകയാണെന്നും മറ്റ് അഭിനേതാക്കളെ നിശ്ചയിച്ച് വരുകയാണെന്നും മണിരത്നം പറഞ്ഞു. ശങ്കർ ചിത്രത്തിലാണിപ്പോൾ രജനി അഭിനയിക്കുന്നത്. അക്ഷയ് കുമാറും ചിത്രത്തിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Mani Ratnam's is counted among the stalwarts of the country for a reason. The ace auteur has belted out one pathbreaking after another, over the course of three decades.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia