പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനുള്ളില്‍ മരം നില്‍ക്കുന്നതു കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ
Apr 8, 2017, 13:00 IST
കോട്ടയം: (www.kvartha.com 08.04.2017) വികസനത്തിനായും കെട്ടിടം നിര്‍മിക്കാനായും നാടൊട്ടാകെ മരങ്ങള്‍ മുറിച്ചുമാറ്റുമ്പോഴും പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിനുള്ളില്‍ നില്‍ക്കുന്ന നാട്ടുമാവ് സംരക്ഷിച്ച് മാതൃകയാകുകയാണ് കറുകച്ചാല്‍ പോലീസ്. പഴയ കെട്ടിടം മാറി പുതിയ കെട്ടിടം പണിതപ്പോഴും മുറ്റത്തും സമീപത്തും നില്‍ക്കുന്ന ഒരു മരവും വെട്ടിനീക്കിയില്ല.
പോലീസ് സ്‌റ്റേഷനോട് ചേര്‍ന്ന് മറ്റൊരു മുറികൂടി നിര്‍മിച്ചപ്പോഴും തണലും ഒപ്പം ഫലവും നല്‍കിയ ആ മാവിനെ വെട്ടിനീക്കാന്‍ ഇവര്‍ തുനിഞ്ഞില്ല. പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ മധ്യഭാഗത്ത് തല ഉയര്‍ത്തി നില്‍ക്കുകയാണ് ഈ മുത്തശ്ശിമാവ്. 60 വര്‍ഷത്തിലേറെ പഴക്കമുള്ള മാവ് പോലീസ് സ്‌റ്റേഷനില്‍ ഇന്നും തണല്‍ വിരിച്ചും മധുരമേറുന്ന മാങ്ങ നല്‍കിയും സ്‌റ്റേഷന്‍ വളപ്പില്‍ നില്‍ക്കുകയാണ്.
രണ്ട് ഏക്കറോളം വരുന്ന പോലീസ് സ്‌റ്റേഷന്റെ വളപ്പില്‍ പ്ലാവ്, മാവ്, തെങ്ങ് തുടങ്ങി എല്ലാവിധ വൃക്ഷങ്ങളും നിറഞ്ഞുനില്‍ക്കുകയാണിപ്പോഴും. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ എളുപ്പമാണ് എന്നാല്‍, നട്ടുവളര്‍ത്തുക ബുദ്ധിമുട്ടാണെന്നാണ് കറുകച്ചാലിലെ പോലീസുകാര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, Kottayam, Police Station, Mango Tree, Entertainment, Mango tree inside in police station building
പോലീസ് സ്‌റ്റേഷനോട് ചേര്‍ന്ന് മറ്റൊരു മുറികൂടി നിര്‍മിച്ചപ്പോഴും തണലും ഒപ്പം ഫലവും നല്‍കിയ ആ മാവിനെ വെട്ടിനീക്കാന്‍ ഇവര്‍ തുനിഞ്ഞില്ല. പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ മധ്യഭാഗത്ത് തല ഉയര്‍ത്തി നില്‍ക്കുകയാണ് ഈ മുത്തശ്ശിമാവ്. 60 വര്‍ഷത്തിലേറെ പഴക്കമുള്ള മാവ് പോലീസ് സ്‌റ്റേഷനില്‍ ഇന്നും തണല്‍ വിരിച്ചും മധുരമേറുന്ന മാങ്ങ നല്‍കിയും സ്‌റ്റേഷന്‍ വളപ്പില്‍ നില്‍ക്കുകയാണ്.
രണ്ട് ഏക്കറോളം വരുന്ന പോലീസ് സ്‌റ്റേഷന്റെ വളപ്പില്‍ പ്ലാവ്, മാവ്, തെങ്ങ് തുടങ്ങി എല്ലാവിധ വൃക്ഷങ്ങളും നിറഞ്ഞുനില്‍ക്കുകയാണിപ്പോഴും. മരങ്ങള്‍ മുറിച്ചുമാറ്റാന്‍ എളുപ്പമാണ് എന്നാല്‍, നട്ടുവളര്‍ത്തുക ബുദ്ധിമുട്ടാണെന്നാണ് കറുകച്ചാലിലെ പോലീസുകാര്‍ പറയുന്നത്.
Keywords: Kerala, Kottayam, Police Station, Mango Tree, Entertainment, Mango tree inside in police station building
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.