Mandakini | പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ഹിറ്റോട് ഹിറ്റ്; അഞ്ചാം വാരത്തിലേക്ക് കടന്ന് മന്ദാകിനി


ആകാംക്ഷ നിറഞ്ഞ സംഭവ വികാസങ്ങളും ട്വിസ്റ്റും നർമ മുഹൂർത്തങ്ങളും ക്ലൈമാക്സുമെല്ലാം ചിത്രത്തിന് കയ്യടി നേടിക്കൊടുക്കുന്നു
കൊച്ചി: (KVARTHA) അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവർ പ്രധാന വേഷത്തിലെത്തി വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനി വിജയക്കുതിപ്പ് തുടരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും മനസ് കീഴടക്കി ചിത്രം അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. തീയേറ്ററുകളിൽ പൊട്ടിച്ചിരി അനുഭവമാണ് മന്ദാകിനി സമ്മാനിക്കുന്നത്.
അഭിനേതാക്കളുടെ മികച്ച പ്രകടനത്തിനും ചിത്രം പോസിറ്റീവ് പ്രതികരണങ്ങൾ നേടുന്നു. വിവാഹ രാത്രിയിൽ അപ്രതീക്ഷിത പ്രശ്‌നങ്ങൾ നേരിടുന്ന ആരോമലിൻ്റെയും അമ്പിളിയുടെയും കഥയാണ് രസകരമായി മന്ദാകിനി പറയുന്നത്. ആകാംക്ഷ നിറഞ്ഞ സംഭവ വികാസങ്ങളും ട്വിസ്റ്റും നർമ മുഹൂർത്തങ്ങളും ക്ലൈമാക്സുമെല്ലാം ചിത്രത്തിന് കയ്യടി നേടിക്കൊടുക്കുന്നു.
കൂടാതെ പാട്ടുകളും ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്. ബിബിൻ അശോക് ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിത്രത്തിന്റെ ആകർഷണങ്ങളിൽ ഒന്നാണ്. മലയാള ചലച്ചിത്ര വ്യവസായത്തിൽ നിലവാരമുള്ള കോമഡി ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നതിന്റെ തെളിവാണ് മന്ദാകിനിയുടെ വിജയം കാണിക്കുന്നതെന്ന് സിനിമ പ്രേമികൾ ചൂണ്ടിക്കാട്ടുന്നു. ആകർഷകമായ കഥാഗതി കൊണ്ട് 'മന്ദാകിനി' വരും ദിവസങ്ങളിലും പ്രേക്ഷകരെ ആകർഷിക്കുന്നത് തുടരുമെന്നാണ് വിലയിരുത്തുന്നത്.
ഗണപതി എസ് പൊതുവാൾ, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയർ, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകൻ ലാൽജോസ്, ജാഫർ ഇടുക്കി എന്നിവരും സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.
സ്പെയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ യുഎഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ, മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല, പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ, സൗണ്ട് ഡിസൈൻ-രംഗനാഥ് രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്, സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര, പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്, മാർക്കറ്റിങ് ആൻഡ് ഓൺലൈൻ പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്ററേറ്റൻമെന്റ്സ്. മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.