മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതിക്കു കൊച്ചിയില്‍ തുടക്കം
May 3, 2016, 10:26 IST
കൊച്ചി: (www.kvartha.com 03.05.2016) മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള യുവര്‍ ഓണ്‍ വാട്ടര്‍ പദ്ധതി കൊച്ചിയില്‍ തുടങ്ങി. കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക് നടന്‍ സലിംകുമാറും എറണാകുളം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിനടുത്ത് സ്ഥാപിച്ച കിയോസ്‌ക് നടന്‍ കുഞ്ചാക്കോ ബോബനും ഉദ്ഘാടനം ചെയ്തു.
കൊച്ചിയില്‍ മാത്രം അറുപതോളം കിയോസ്‌കുകളാണു സ്ഥാപിച്ചിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും വെള്ളം ലഭ്യമാകുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബസ് സ്റ്റാന്‍ഡുകള്‍, ബസ് സ്‌റ്റോപ്പുകള്‍ എന്നിവിടങ്ങളിലാണു കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത്. നമുക്ക് വേണ്ട വെള്ളം നാം തന്നെ കണ്ടെത്തിയാലേ വരള്‍ച്ചയെ നേരിടാന്‍ സാധിക്കുകയുള്ളൂ എന്നു കലൂര്‍ കിയോസ്‌ക് ഉദ്ഘാടനച്ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞു.
മഴക്കാലത്ത് ലഭിക്കുന്ന വെള്ളം ഭൂമിയില്‍ തന്നെ സംഭരിച്ചാല്‍ വരള്‍ച്ച നേരിടാനാകും. പുഴകളിലേക്കും കടലിലേക്കും ഒഴുകിപ്പോകുന്ന വെള്ളം നഷ്ടപ്പെടാതെ സംഭരിച്ചാല്‍ ഇതിനു ഒരു പരിധിയോളം പരിഹാരമാകും. അതിനുള്ള മാര്‍ഗങ്ങളാണ് കണ്ടെത്തേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.

Keywords: Kochi, Kerala, Mammootty, Ernakulam, Cine Actor, Drinking Water, Water, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.