'കുറേക്കാലം ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞില്ല, ഇപ്പോൾ കിട്ടിത്തുടങ്ങി'; ആരോഗ്യസ്ഥിതിയെക്കുറിച്ച് മമ്മൂട്ടിയുടെ തുറന്നുപറച്ചിൽ
ADVERTISEMENT
● കാഴ്ചയും കേൾവിയും ശ്വസിക്കാനുള്ള കഴിവും മനുഷ്യന് എത്രത്തോളം പ്രധാനമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
● താൻ ഒരാൾക്ക് വാങ്ങി നൽകിയ ശ്രവണ സഹായി അയാൾ വലിച്ചെറിഞ്ഞ അനുഭവം കേൾവിയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം പങ്കുവെച്ചു.
● മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം.
● മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ തുടങ്ങി വലിയ താരനിരയാണ് 'പേട്രിയറ്റ്' എന്ന ചിത്രത്തിൽ അണിനിരക്കുന്നത്.
കൊച്ചി: (KVARTHA) ഗന്ധം തിരിച്ചറിയാനുള്ള തന്റെ പരിമിതിയെ കുറിച്ച് തുറന്നുപറഞ്ഞ് മെഗാസ്റ്റാർ മമ്മൂട്ടി. കുറെ കാലം തനിക്ക് ഗന്ധം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ അത് തിരിച്ചുകിട്ടിയിട്ടുണ്ടെന്നും മമ്മൂട്ടി വെളിപ്പെടുത്തി.
കെയർ ആന്റ് ഷെയർ ഫൗണ്ടേഷന്റെ വാർഷിക ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ചയും കേൾവിയും ശ്വാസമെടുക്കാൻ കഴിയുകയും ചെയ്യുക എന്നതാണ് മനുഷ്യന് ഏറ്റവും പ്രധാനമെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.
ശ്രവണ സഹായി എറിഞ്ഞുകളഞ്ഞ അനുഭവം
കാഴ്ചയുടെയും കേൾവിയുടെയും പ്രാധാന്യം വ്യക്തമാക്കാനായി തനിക്കുണ്ടായ ഒരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. ‘ഞാൻ ഷൂട്ടിങ്ങിനിടെ ഒരാൾക്ക് കാതിൽ വെക്കാൻ ഒരു ശ്രവണ സഹായി വാങ്ങിച്ചുകൊടുത്തിരുന്നു. അയാളത് കുറച്ച് നേരം വച്ചിട്ട് എടുത്ത് എറിഞ്ഞുകളഞ്ഞു. കാരണം ശബ്ദം എന്ന് പറയുന്ന അനുഭവം അയാൾക്ക് ഒരിക്കലും ഉണ്ടായിട്ടില്ല. ഒരു ഭീകരാവസ്ഥയിലേക്ക് അയാൾ പോവുകയും അയാൾ പിന്നീടൊരിക്കലും ആ ശ്രവണ സഹായി ഉപയോഗിച്ചിട്ടില്ല.’
ശ്വാസവും ഗന്ധവും
മനുഷ്യശരീരത്തിലെ ഇന്ദ്രിയങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം തുടർന്നു: ‘കാഴ്ചയും കേൾവിയുമാണ് മനുഷ്യന് ഏറ്റവും കൂടുതൽ ആവശ്യം. ശ്വാസം വലിക്കുകയും വേണം. മണമില്ലേലും നമ്മൾ ശ്വാസം വലിക്കും. കുറെ കാലത്തിന് എനിക്ക് ഇല്ലായിരുന്നു ഇതൊന്നും. ഇപ്പോൾ കുറച്ചായി കിട്ടിത്തുടങ്ങിയിട്ടുണ്ട്.’
'പേട്രിയറ്റ്' അണിയറയിൽ
അതേസമയം മഹേഷ് നാരായണൻ ഒരുക്കുന്ന 'പേട്രിയറ്റ്' ആണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പത്തൊൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസിലാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത് എന്ന് ഫഹദ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
റിലീസും നിർമ്മാണവും
ഏപ്രിൽ 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. കൂടാതെ സി.ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരും നിർമ്മാണ പങ്കാളികളാണ്.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: Actor Mammootty reveals he lost his sense of smell for a long time and recently regained it.
#Mammootty #MalayalamCinema #HealthUpdate #PatriotMovie #CareAndShare #Lalettan #KVARTHA
