

● സംവിധാനം മഹേഷ് നാരായണൻ നിർവഹിക്കുമെന്നും സൂചനയുണ്ട്.
● കടൽകടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
കൊച്ചി: (KVARTHA) മഹേഷ് നാരായണൻ സംവിധാനത്തിൽ മമ്മൂട്ടി-മോഹൻലാൽ കോംബോയായി പുതിയ ചിത്രം വരുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ ലൊക്കേഷൻ ശ്രീലങ്ക ആയിരിക്കും എന്നും സൂചനയുണ്ട്. മമ്മൂട്ടി കമ്പനിയുടെയും ആശീർവാദ് സിനിമാസിന്റെയും സംയുക്ത നിർമ്മാണം ആയിരിക്കും ഈ സിനിമ. ചിത്രീകരണം 30 ദിവസത്തോളം ശ്രീലങ്കയിൽ നടക്കുക എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഈ മാസം 15ന് ശ്രീലങ്കൻ പ്രധാനമന്ത്രി ദിനേശ് ഗുണവർധനയുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ, സംവിധായകൻ മഹേഷ് നാരായണനും നിർമ്മാതാക്കളായ ആന്റണി ജോസഫ്, സിവി സാരഥി, എംപി യാദമിനി ഗുണവർധന എന്നിവരും പങ്കെടുത്തു എന്നും ശ്രീലങ്കയ്ക്ക് പുറമേ, കേരളത്തിലും ഡൽഹിയിലും മറ്റ് വിദേശ രാജ്യങ്ങളിലും ചിത്രീകരണം നടക്കും എന്നും സൂചനകളുണ്ട്.
കഴിഞ്ഞ മാസങ്ങളിൽ, ആന്റണി പെരുമ്പാവൂർ പങ്കുവച്ച ഒരു ഫോട്ടോയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും കൈകോർക്കുന്നു എന്ന അടിക്കുറിപ്പോടെ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചിരിക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂർ പങ്കുവച്ചിരുന്നു.
11 വർഷങ്ങൾക്ക് മുമ്പ് കടൽകടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.
#Mammootty, #Mohanlal, #MaheshNarayanan, #SriLankaShoot, #FilmNews, #MalayalamCinema