Blood Donation | മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ രക്തദാന ക്യാമ്പയിനുമായി ആരാധകർ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
രക്തദാന ക്യാമ്പയിൻ ഓഗസ്റ്റ് 20ന് ഓസ്ട്രേലിയയിൽ ആരംഭിക്കും
കൊച്ചി: (KVARTHA) മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്റ്റംബർ ഏഴിന് രക്തദാന ക്യാമ്പയിനുമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ.
സംഘടനയുടെ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും അറിയിച്ചതാണ് ഇക്കാര്യം.
പ്രിയ താരത്തിന്റെ ജന്മദിനം ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി ആഘോഷിക്കുന്ന പതിവ് ആരാധകർക്കിടയിലുണ്ട്. കഴിഞ്ഞ വർഷവും താരത്തിന്റെ പിറന്നാൾ ദിനത്തിൽ രക്തദാനന പരിപാടി സംഘടിപ്പിച്ചിരുന്നു.

ഈ വർഷത്തെ രക്തദാന ക്യാമ്പയിൻ ഓഗസ്റ്റ് 20ന് ഓസ്ട്രേലിയയിൽ ആരംഭിക്കും. ഒരു മാസം നീളുന്ന ക്യാമ്പയിൻ, സംഘടന പ്രവർത്തിക്കുന്ന 17 രാജ്യങ്ങളിൽ നടക്കും.