Film Award | ചലച്ചിത്ര പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനവുമായി മമ്മൂട്ടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ വിജയികളായവരെ അഭിനന്ദിച്ച് മമ്മൂട്ടി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 'ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ' എന്ന വാക്കുകളിലൂടെയാണ് മമ്മൂട്ടി തന്റെ സന്തോഷം പങ്കുവച്ചത്.
അതേസമയം, 54മത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മമ്മൂട്ടി അഭിനയിച്ച ചിത്രമായ 'കാതൽ ദ കോർ' ഏറ്റവും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിന് നാല് അവാർഡുകളാണ് ലഭിച്ചത്. മമ്മൂട്ടി കമ്പനി നിർമിച്ച സിനിമയ്ക്ക് സംസ്ഥാന അവാർഡ് ലഭിക്കുന്നത് ഇതാദ്യമായാണ്.
'കാതൽ ദ കോർ' എന്ന ചിത്രത്തിലെ അഭിനയത്തിന് സുധി കോഴിക്കോടിന് പ്രത്യേക ജൂറി പരാമർശം നേടിയത് മറ്റൊരു പ്രധാന നേട്ടമാണ്. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചിത്രത്തിന്റെ തിരക്കഥയ്ക്ക് മികച്ച തിരക്കഥാകൃത്തുകളുടെ പുരസ്കാരവും നേടി. മാത്യൂസ് പുളിക്കനാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടിയത്.
#Mammootty, #MalayalamCinema, #FilmAwards, #KaathalTheCore, #StateFilmAwards
