ഞാന്‍ മമ്മൂക്കാനോട് മിണ്ടില്ല, എന്നെ മാത്രം ഹാപ്പി ബെര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ല; പരിഭവിച്ചു കൊണ്ട് വിങ്ങി വിങ്ങി കരയുന്ന കുഞ്ഞ്; പിണങ്ങല്ലേ മോളെയെന്ന് പറഞ്ഞ് മമ്മൂട്ടി, കുഞ്ഞിന്റെ വീഡിയോ
Sep 9, 2020, 17:07 IST
കൊച്ചി: (www.kvartha.com 09.09.2020) ഞാന്‍ മമ്മൂക്കാനോട് മിണ്ടില്ലെന്ന് പരിഭവിച്ചു കൊണ്ട് വിങ്ങി വിങ്ങി കരയുന്ന കുഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ തന്നെ മാത്രം ക്ഷണിച്ചെല്ലെന്ന വിഷമത്തിലാണ് കുഞ്ഞ് കരയുന്നത്. ഇതിന്റെ വീഡിയോ ആണ് ശ്രദ്ദേയമാകുന്നത്. ഇതിനിടെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന പിതാവിന്റെ വാക്കുകളും കേള്‍ക്കാം.
'ഞാന്‍ മമ്മൂക്കാനോട് മിണ്ടൂല്ല, എന്നെ മാത്രം ഹാപ്പി ബെര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ല. അതുകൊണ്ട് മിണ്ടൂല്ല..' ഇതു പറഞ്ഞാണ് നിര്‍ത്താതെയുള്ള കരച്ചില്‍. സങ്കടം സഹിക്കാനാവാതെ പരിഭവം പറഞ്ഞ് പിണങ്ങി മാറുന്ന നിഷ്‌കളങ്കത നിറഞ്ഞ കുഞ്ഞിന്റെ വീഡിയോ വളരെ മനോഹരവുമാണ് കാണാന്‍. നമുക്ക് മമ്മൂക്കയുടെ വീട്ടില്‍ പോകാം സാരമില്ല എന്നൊക്ക പറഞ്ഞ് സമാധാനിപ്പിക്കാന്‍ നോക്കുന്നുണ്ടെങ്കിലും കുട്ടി സങ്കടപ്പെട്ട് കരച്ചില്‍ തന്നെയാണ്.
സമൂഹമാധ്യമങ്ങളില്‍ നിന്നും ഷെയര്‍ ആയി കിട്ടിയ വീഡിയോ ഒടുവില്‍ മമ്മൂട്ടിയുടെ ശ്രദ്ധയിലും എത്തി. മോളുടെ പേരെന്താണെന്ന് ചോദിച്ച് അദ്ദേഹം തന്റെ ഔദ്യോഗിക പേജില്‍ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ കാണാം.
Keywords: News, Kerala, Kochi, Entertainment, Mammotty, Actor, Girl, Video, Viral, Birthday, Celebration, Social Network, Facebook, Mammootty birthday and viral video of little girl
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.