4 മിനിട്ടോളം ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ട്, 100 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, പള്ളി പെരുന്നാള്‍ പശ്ചാത്തലത്തില്‍ 'പൊട്ടാസും തോക്കും' റിലീസ് ചെയ്തു, വീഡിയോ കാണാം

 


കൊച്ചി: (www.kvartha.com 15.01.2018) നാല് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ടും 100 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമായി പള്ളി പെരുന്നാള്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ 'പൊട്ടാസും തോക്കും' ഹ്രസ്വ ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. മ്യൂസിക്247 ആണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. നിതിന്‍ സൈമണിന്റെ തിരക്കഥയില്‍ മിബിഷ് ബിജു സംവിധാനം നിര്‍വഹിച്ച ഈ ചിത്രം ഒരു പള്ളി പെരുന്നാളില്‍ പ്രധാന കഥാപാത്രങ്ങളായ കുട്ടിക്കും ബുദ്ധിപരമായ വളര്‍ച്ചക്കുറവ് നേരിടുന്ന ഒരു പയ്യനും അഭിമുഖീകരിക്കേണ്ടി വന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ്.

4 മിനിട്ടോളം ദൈര്‍ഘ്യമുള്ള ഒറ്റ ഷോട്ട്, 100 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, പള്ളി പെരുന്നാള്‍ പശ്ചാത്തലത്തില്‍ 'പൊട്ടാസും തോക്കും' റിലീസ് ചെയ്തു, വീഡിയോ കാണാം

യഥാര്‍ത്ഥ പള്ളി പെരുന്നാളിന്റെ അന്തരീക്ഷം ഉണ്ടാക്കുവാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരു പള്ളിയുടെ സമീപം പെരുന്നാളിന്റെ സെറ്റ് ഒരുക്കി. കളിപ്പാട്ട കടകള്‍, ചെണ്ടമേളം, ലൈറ്റ്‌സ്, സ്‌റ്റേജ് എന്നിവയും കൂടാതെ നൂറു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും ഇതില്‍ ഉള്‍പ്പെടുത്തി. 'പൊട്ടന്‍'' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ ഷൈന്‍ പള്ളത്ത് യേശുദാസ് മേക് ഓവര്‍ നടത്തിയിരിക്കുന്നു. കുട്ടിയുടെ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത് ബേബി അലോണ ജോണ്‍സണാണ്.

ഛായാഗ്രഹണം നിര്‍വഹിച്ച സിയാദ് എസ്, നാല് മിനിട്ടോളം ദൈര്‍ഘ്യം വരുന്ന ഒറ്റ ഷോട്ടും ഈ ചിത്രത്തില്‍ എടുത്തിട്ടുണ്ട്. ചിത്രസംയോജനം ചെയ്തിരിക്കുന്നത് ഷൈന്‍ ഷാജു കെ ആണ്. ക്രിസ്റ്റി ജോബി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ഫാ. വിന്‍സെന്റ് വാരിയത്ത് രചിച്ച് ഫാ. ടിജോ കോലോത്തുംവീട്ടില്‍ സംഗീതം നല്‍കി ശ്രീനാഥ് ക്ലീറ്റസ് ആലപിച്ചിരിക്കുന്ന 'കാഴ്ച്ചപോയൊരീ' എന്ന ഗാനവും ഹ്രസ്വചിത്രത്തിലുണ്ട്. പി ജി സേവ്യറാണ് 'പൊട്ടാസും തോക്കും' നിര്‍മിച്ചിരിക്കുന്നത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kerala, Kochi, News, Entertainment, Short Film, Video, Malayalam Short Film 'Pottasum Thokkum' Featuring 4 Minute Single Shot, 100 Junior Artists And Church Feast Set, Released

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia