നിഗൂഢതകള്‍ നിറച്ചുകൊണ്ട് മലയാളം ഷോര്‍ട് ഫിലിം; ദി ചാര്‍ണല്‍ ഹൗസ് ശ്രദ്ധേയമാവുന്നു
Mar 9, 2022, 12:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 09.03.2022) നിഗൂഢതകള്‍ നിറച്ചുകൊണ്ട് മലയാളം ഷോര്‍ട് ഫിലിം ദി ചാര്‍ണല്‍ ഹൗസ് യൂട്യൂബില്‍ ശ്രദ്ധേയമാവുന്നു. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ത്രസിപ്പിക്കുകയും ചെയ്ത ഹ്രസ്വചിത്രം 10,000 ത്തില്‍ അധകം പേരാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കണ്ടിട്ടുള്ളത്.
മേകിങ് ക്വാളിറ്റി കൊണ്ട് തന്നെ ഇതിനോടകംതന്നെ ചിത്രം പ്രേക്ഷകശ്രദ്ധ നേടി കഴിഞ്ഞു. തുടക്കം മുതല്‍ ഒടുക്കം വരെ ത്രിലടിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ നിധിന്‍ ആര്‍ നാഥ് ആണ്. പ്രധാന കഥാപാത്രമായ ജയകൃഷ്ണന്‍ ആയി എത്തിയത് വൈശാഖ് കുട്ടികൃഷ്ണന്‍ ആണ്. വികാസ് കൃഷ്ണന്‍, ഗണേഷ് ഭട്ട്, വിഷ്ണു ഹരികുമാര്‍ എന്നിവരാണ് മറ്റുഅഭിനേതാക്കള്‍.
ജയകൃഷ്ണന്‍ എന്ന പ്രവാസി അന്യനാട്ടില്‍ ഒരു വീട് വാങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന ദുരൂഹസംഭവങ്ങളുമാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഷോര്‍ട് ഫിലിം ബജറ്റ് ലാബ് പ്രൊഡക്ഷന്‍സിന്റെ യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
Keywords: News, Kerala, State, Kochi, Film, Entertainment, Business, Finance, YouTube, Malayalam Horror Short Film 'Charnel House' Goes Viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

