ഇതൊരു പ്രത്യേകതരം തരം വര്‍കൗടാണ് മക്കളെ.! റിമ കല്ലിങ്കലിന്റെ വ്യായാമചിത്രം

 




കൊച്ചി: (www.kvartha.com 21.02.2021) മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരമാണ് നടി റിമ കല്ലിങ്കല്‍. ഇപ്പോള്‍ നടി ആരാധകര്‍ക്കായി തന്റെ വ്യായാമത്തിനിയിലുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. വര്‍കൗട്ട് ചെയ്ത് തളര്‍ന്ന് കിടക്കുന്നതാണ് ചിത്രത്തിലുള്ളത്. 

ഒരു പ്രത്യേക തരം വര്‍കൗട് ആണ് ചില ദിവസങ്ങളില്‍ എന്ന ക്യാപ്ഷനോടെയാണ് റിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിങ്ങളെക്കൊണ്ട് പറ്റും എന്ന് ചിലര്‍, കമോണ്‍ട്രാ മഹേഷെ എന്ന് മറ്റു ചിലര്‍.

ഇതൊരു പ്രത്യേകതരം തരം വര്‍കൗടാണ് മക്കളെ.! റിമ കല്ലിങ്കലിന്റെ വ്യായാമചിത്രം


അടുത്തിടെയാണ് റിമ തന്റെ ഡാന്‍സ് സ്‌കൂളായ മാമാങ്കത്തിന് കര്‍ടനിട്ടത്. ആറു വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ തന്റെ സ്വപ്ന സംരംഭമായ മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയും മാമാങ്കം ഡാന്‍സ് സ്‌കൂളും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ അറിയിച്ചിരുന്നു. കോവിഡ് രോഗബാധയെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ പറഞ്ഞിരുന്നു.

Keywords:  News, Kerala, State, Kochi, Actress, Entertainment, Social Media, Instagram, Photo, Comments, Rima Kallingal, Malayalam film actress Rima Kallingal share workout photos
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia