ഇതു താന്‍ഡാ പോലീസ്; പോലീസ് ജീവിതത്തെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന കുറ്റാന്വേഷണ ഹ്രസ്വചിത്രം 'വാരിക്കുഴിയിലെ കൊലപാതകം'

 


കൊച്ചി:(www.kvartha.com 24.01.2018) മുഹമ്മദ് ഷാഫി കഥയെഴുതി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച 'വാരിക്കുഴിയിലെ കൊലപാതകം' എന്ന ഹ്രസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. ഒരുപറ്റം ഷാഡോ പോലീസുകാര്‍ ഒരു കൊലപാതകത്തെ കുറിച്ച് അന്വേഷിക്കുന്ന കുറ്റാന്വേഷണ കഥയാണ് ഈ ചിത്രം. പോലീസ് ജീവിതത്തെ റിയലിസ്റ്റിക് രീതിയില്‍ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മ്യൂസിക്247 ആണ് ചിത്രം പുറത്തെത്തിച്ചത്.

ഇതു താന്‍ഡാ പോലീസ്; പോലീസ് ജീവിതത്തെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുന്ന കുറ്റാന്വേഷണ ഹ്രസ്വചിത്രം 'വാരിക്കുഴിയിലെ കൊലപാതകം'

ഷാഡോ എസ് ഐ അജിത് കുമാറും സംഘവും പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശമനുസരിച്ചു ഒരു കുപ്രസിദ്ധ മയക്കുമരുന്ന് ഇടപാടുകാരനെ പിടികൂടുവാന്‍ ശ്രമിക്കുകയാണ്. അതെസമയം തന്നെ അജിത്തിന്റെ ടീമിന് ക്രൈം ബ്രാഞ്ച് ഏറ്റടുത്ത ഒരു കൊലപാതക കേസിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ റൂറല്‍ എസ് പിയുടെ ഓര്‍ഡറും കിട്ടുന്നു. റൂറല്‍ പോലീസിന്റെ എന്തൊക്കെ തെറ്റുകള്‍ കൊണ്ടാണ് ആ കേസ് ക്രൈം ബ്രാഞ്ചിന് മാറിയതെന്നതിന്റെ അന്വേഷണത്തില്‍ പല രഹസ്യങ്ങളും വെളിച്ചത്തില്‍ വരുന്നു.

ഭാരത് കൃഷ്ണ, മനു കലാഭവന്‍, മനു ജവാഹര്‍, അജയ് വിന്‍സെന്റ്, ആര്‍ ജെ ജിബിന്‍, മൃണാളിനി സൂസന്‍ തുടങ്ങിയവര്‍ ഈ പോലീസ് സ്‌റ്റോറി ത്രില്ലറില്‍ അഭിനയിച്ചിട്ടുണ്ട്. ബിബിന്‍ പോള്‍ സാമുവേല്‍ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. ഷിയാദ് കബീറിന്റെതാണ് പശ്ചാത്തലസംഗീതം. മുഹമ്മദ് ഷാഫി തന്നെയാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്.
< !- STRT disable copy paste -->



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Kochi, News, film, Entertainment,  Malayalam,  Crime investigation,  Short film,  Vaarikkuzhiyile Kolapaathakam, Malayalam Crime Investigation Short Film 'Vaarikkuzhiyile Kolapaathakam' Interests Viewers With Its Realistic Portrayal Of Police Lives
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia