Superstars | മമ്മൂട്ടി ഇങ്ങോട്ട് വന്നാൽ അടിക്കും; മോഹൻലാൽ നാടൻ തല്ലിൻ്റെ ആളാണ്; സുരേഷ് ഗോപി ഓടിച്ചിട്ട് അടിക്കും; സൂപ്പർ സ്റ്റാറുകളുടെ ആക്ഷൻ രംഗങ്ങൾ 

 
malayalam cinema action sequences of superstars
malayalam cinema action sequences of superstars

Image Credit: Facebook / Mammootty Kampany, Pulimurugan, Suressh Gopi

മലയാള സിനിമയിൽ ഇവരെ മൂന്ന് പേരെയും വെട്ടി കടന്നുപോകാൻ പുതുതായി സിനിമയിലേയ്ക്ക് കടന്നുവന്നിട്ടുള്ള ഒരാൾക്കും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം

മിന്റാ മരിയ തോമസ്

(KVARTHA) മലയാളത്തിൽ മൂന്ന് സൂപ്പർസ്റ്റാറുകളെ (Super stars) നിലവിൽ ഉള്ളു. അത് മമ്മൂട്ടിയും (Mammootty) മോഹൻലാലും (Mohanlal) സുരേഷ് ഗോപിയുമാണ് (Suresh Gopi). നൂറ് ശതമാനം വിജയിക്കുമെന്ന് ഇവരുടെ സിനിമകൾക്ക് (Movie) മാത്രമേ ഇന്നും ഉറപ്പുള്ളു. വർഷങ്ങളായി ഇവരെ ചുറ്റിപ്പറ്റി തന്നെയാണ് മലയാള സിനിമ നിൽക്കുന്നതും. മലയാളികളുടെ ഇടയിൽ ശക്തമായ ഫാൻസ് അസോസിയേഷനുകൾ (Fan associations) ഉള്ളതും ഇവർക്ക് മൂന്ന് പേർക്കും ആണ്. സിനിമയിൽ ഇവർ പരസ്‌പരം മത്സരിക്കുമെങ്കിലും സിനിമയ്ക്ക് പുറത്തുള്ള മൂവരുടെയും സൗഹൃദം എല്ലാവർക്കും അറിവുള്ളതുമാണ്. 

മമ്മൂക്കായെ തങ്ങളുടെ ജ്യേഷ്ഠ സഹോദരനെപ്പോലെ കാണുന്നവരാണ് മോഹൻലാലും സുരേഷ് ഗോപിയുമൊക്കെ. മലയാള സിനിമയിൽ ഇവരെ മൂന്ന് പേരെയും വെട്ടി കടന്നുപോകാൻ പുതുതായി സിനിമയിലേയ്ക്ക് കടന്നുവന്നിട്ടുള്ള ഒരാൾക്കും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. മറ്റ് ഭാഷകളിലെ സിനിമ നടന്മാർ പോലും ഇവരെ മാതൃകയാക്കുകയും അനുകരിക്കുകയും ചെയ്യാറുണ്ടെന്ന് പലപ്പോഴും വാർത്തകളും വരാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ആക്ഷൻ രംഗങ്ങൾ (Action scenes) ചെയ്യുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ എബ്രഹാം കോശി (Abraham Koshy). 

നിരവധി വില്ലൻ കഥാപാത്രങ്ങളിൽ കൂടി മലയാളികൾക്ക് വളരെ സുപരിചിതനായി മാറിയ നടനാണ് എബ്രഹാം കോശി. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്ക് ഒപ്പവും വർക്ക് ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോഴും സിനിമ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ സൂപ്പർ താരങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയ്ക്ക് നന്നായി ഫൈറ്റ് ചെയ്യാൻ അറിയാം. ഫൈറ്റ് ചെയ്യാനായി ജനിച്ച ആളാണെന്ന് തോന്നിപ്പോകുമെന്നും അതിനാല്‍ സുരേഷ് ഗോപിക്കൊപ്പം ഫൈറ്റ് ചെയ്യാൻ കംഫർട്ടാണെന്നും എബ്രഹാം പറയുന്നു. 

ഇതുപോലെ തന്നെ തന്നെയാണ് ലാലേട്ടനും. ലാലേട്ടന് നാടൻ തല്ലാണ് ഏറ്റവും യോജിച്ചത്. അത് പുലിമുരുകനിലെ ഫൈറ്റ് അല്ല. നല്ല നാടൻ അടിയാണ് ചേരുക. എന്നാല്‍ മമ്മൂട്ടി ഇരുവരെയും പോലെ അല്ലെന്നും എബ്രഹാം കൂട്ടിച്ചേർത്തു. പക്ഷെ മമ്മൂക്കയെ പോലെ അല്ല ലാലേട്ടനും സുരേഷേട്ടനും. വില്ലന്മാർ നില്‍ക്കുന്നിടത്ത് പോയി ഇവർ അടിക്കാറുണ്ട്. പക്ഷേ മമ്മൂക്കയ്‌ക്ക് ഒരു കുഴപ്പമേ ഉള്ളൂ. മമ്മൂക്ക ഓടിനടന്ന് ഇടിക്കത്തില്ല. മമ്മൂക്ക നിക്കുന്നിടത്ത് ഇടികൊള്ളാൻ വില്ലന്മാർ ചെല്ലണമെന്നും അവിടെ ചെന്ന് ഇടി വാങ്ങിച്ചു പൊയ്‌ക്കോണമെന്നും എബ്രഹാം വെളിപ്പെടുത്തുന്നു. 

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ സൂപ്പർ താരങ്ങളുടെ ഒപ്പം വർക്ക് ചെയ്തിട്ടുള്ള അദ്ദേഹം ഈ മൂന്നു സൂപ്പർതാരങ്ങളുടെയും സംഘട്ടന ശൈലിയെ പറ്റിയാണ് മനസ് തുറക്കുന്നത്. നമുക്ക് എല്ലാവർക്കും അറിയാം എഴുപത് വയസ് കഴിഞ്ഞ ആളാണ് മമ്മൂക്ക, പ്രായമുള്ള ഒരു മനുഷ്യനാണ്. മുഖം കൊണ്ട് കസേരയില്‍ മാത്രം ഇരുന്ന് ചെയ്യേണ്ട ഒന്നല്ലല്ലോ ഫൈറ്റ്. കയ്യും കാലും ഒക്കെ നന്നായി അനങ്ങണം. മമ്മൂക്കയ്‌ക്ക് അത് പ്രശ്നമൊന്നുമല്ല. കാരണം ഡെയിലി എക്സർസൈസ് ചെയ്യുന്നുണ്ടെന്നും എന്നാലും സംവിധായകർ അദ്ദേഹത്തെ അധികം ഫൈറ്റ് ചെയ്യിപ്പിക്കാറില്ലെന്നും നടൻ വ്യക്തമാക്കി. പക്ഷെ എന്തുതന്നെ ആയിരുന്നാലും അദ്ദേഹം ഈ പ്രായത്തിലും ഫൈറ്റ് ചെയ്യുന്നത് നല്ല ഫിറ്റ്നസ് ഉള്ളതുകൊണ്ടാണ്. തന്നെക്കൊണ്ട് അങ്ങനെ കഴിയണമെന്നില്ലെന്നും അദ്ദേഹം മൂന്നു ദിവസംകൊണ്ട് ഫൈറ്റ് ചെയ്യുന്നത് താൻ ചിലപ്പോള്‍ ഒരാഴ്ച എടുത്തേക്കുമെന്നും എബ്രഹാം പറയുന്നു. 

കോശിയുടെ വാക്കുകൾ ഇപ്പോൾ വലിയ ശ്രദ്ധ നേടുകയാണ്, മുമ്പൊരിക്കൽ ഒരു നിർമ്മാതാവ് മമ്മൂക്ക ഫൈറ്റ് സീനുകൾ എല്ലാം ഡ്യൂപ്പിനെ കൊണ്ട് മാത്രം ചെയ്യിക്കുന്നു എന്ന ആരോപണം ഉന്നയിച്ചിരുന്നു. എന്തായാലും എബ്രഹാം കോശിയുടെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിട്ടുണ്ട്. അദ്ദേഹം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സൂപ്പർ സ്റ്റാറുകളുടെ ഈ വിശേഷം സൂചിപ്പിച്ചത്. എന്തായാലും ഇത് ഇപ്പോൾ മമ്മൂട്ടി ഫാൻസും, മോഹൻലാൽ ഫാൻസും, സുരേഷ് ഗോപി ഫാൻസു മൊക്കെ ഏറ്റെടുത്തിരിക്കുകയാണ്. ഘനഗാംഭീര്യത്തിലുള്ള 

മലയാളികൾക്ക് ഇന്നും ആക്ഷൻ രംഗങ്ങൾ ഒറിജിനലായിട്ട് തോന്നാറുള്ളത് ഈ മൂന്ന് താരങ്ങളുടെയും മാത്രമാണെന്ന് പ്രത്യേകം എടുത്തു പറയേണ്ടി വരും. പ്രായമായെങ്കിലും മമ്മൂട്ടിയൊക്കെ ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ സ്റ്റേജ് നിറഞ്ഞു നിൽക്കുന്നതായി തോന്നുക സ്വഭാവികമാണ്. മമ്മൂക്കായ്ക്ക് പകരം വെയ്ക്കാൻ മലയാള സിനിമയിൽ മറ്റാരെങ്കിലും ഉണ്ടോയെന്നതും സംശയമാണ്. അദ്ദേഹത്തിൻ്റെ ഘനഗാംഭീര്യത്തിലുള്ള  സ്വരം പോലും മലയാളികൾ അഹങ്കാരമായി തന്നെയാണ് കൊണ്ടു നടക്കുന്നത്. 

ഇന്നത്തെ ചെറുപ്പക്കാർ പോലും മമ്മൂക്കായെ ഒരുപാട് അനുകരിക്കാൻ ശ്രമിക്കുന്നതും കാണാം. എന്തായാലും ഈ വിശേഷം ഒരു പുതുമയുള്ളതാണ്. പുതു തലമുറയ്ക്ക് മലയാളത്തിലെ സൂപ്പർ സ്റ്റാറുകളെപ്പറ്റി കൂടുതൽ പഠിക്കാൻ ഇതുപോലുള്ളവ തീർച്ചയായും സഹായിക്കും. ഈ താരരാജാക്കന്മാരുടെ പുതിയ വിശേഷങ്ങൾ എന്നും കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് ഇവരെ സ്നേഹിക്കുന്ന മലയാളികളിൽ അധികവും. മലയാളത്തിന് പുറത്തും ഇവർ മൂന്ന് പേരെയും പോലെ ആരാധകർ ഉള്ള മലയാള നടന്മാർ മലയാള ഭാഷയിൽ ഇല്ല എന്നത് ആണ് സത്യം. ഇനി അങ്ങനെയൊരാൾ ഉണ്ടാകുമോ, അത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia