രണ്ടാം ക്ലാസിലെ മത്സരത്തിന് വേണ്ടി എഴുതിയ കുട്ടിക്കവിത പൊടിതട്ടിയെടുത്തപ്പോള്‍ ആരാധകര്‍ക്ക് വേണ്ടി സ്വന്തം ശബ്ദത്തില്‍ ആലപിച്ച് അവതാരിക ലക്ഷ്മി നക്ഷത്ര; വീഡിയോ കാണാം

 



കൊച്ചി: (www.kvartha.com 26.06.2020) ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ആരാധകരുടെ പ്രിയപ്പെട്ട അവതാരിക ലക്ഷ്മി നക്ഷത്ര രണ്ടാം ക്ലാസിലെ മത്സരത്തിന് വേണ്ടി എഴുതിയ കുട്ടിക്കവിത പൊടിതട്ടിയെടുത്തപ്പോള്‍ മനേഹരമായ സ്വന്തം ശബ്ദത്തില്‍ ആലപിക്കുകയാണ്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്.

രണ്ടാം ക്ലാസിലെ മത്സരത്തിന് വേണ്ടി എഴുതിയ കുട്ടിക്കവിത പൊടിതട്ടിയെടുത്തപ്പോള്‍ ആരാധകര്‍ക്ക് വേണ്ടി സ്വന്തം ശബ്ദത്തില്‍ ആലപിച്ച് അവതാരിക ലക്ഷ്മി നക്ഷത്ര; വീഡിയോ കാണാം

രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌ക്കൂളില്‍ പാടി ഒന്നാംസ്ഥാനം കിട്ടിയ കുട്ടിക്കവിതയാണ് താരം ആരാധകര്‍ക്കായി വീണ്ടും പാടിയത്. കഴിഞ്ഞ അവധിദിവസം പഴയപുസ്തകങ്ങളെല്ലാം പൊടിതട്ടി വയ്ക്കുമ്പോളാണ് പണ്ടത്തെ പുസ്തകം കിട്ടിയതെന്നും, അത് കണ്ടപ്പോള്‍ തീര്‍ത്താതീരാത്ത സന്തോഷമാണുണ്ടായതെന്നുമാണ് താരം പറയുന്നത്. പഴയ കുട്ടിക്കവിത വീണ്ടും കണ്ടതിന്റെ സന്തോഷം, താരം പറയുന്നതിനേക്കാള്‍ മനോഹരമായി താരത്തിന്റെ മുഖത്തുനിന്നുതന്നെ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. കുട്ടിപ്പാട്ടുമത്സരത്തിന്റെ രണ്ടാംഘട്ടത്തില്‍ താന്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായിരുന്നെന്നും, അവിടെനിന്ന് കയ്യിലിട്ട ട്രിപ്പിന്റെ ക്യാനുലയില്‍ ടവ്വല്‍ ഒക്കെ ചുറ്റിയാണ് സ്‌ക്കൂളില്‍ പാട്ടുപാടാന്‍ പോയതെന്നുമുള്ള വിശേഷങ്ങളും സന്തോഷത്തോടെതന്നെ താരം ഓര്‍ത്തെടുത്ത് പറയുന്നുണ്ട്.

'നമ്മളൊക്കെ വളര്‍ന്നു വളര്‍ന്നു വലിയ ആള്‍ക്കാരായി പോകുന്നുണ്ടോ എന്നൊരു സംശയം!. എത്രയൊക്കെ വളര്‍ന്നാലും മാറാത്ത, മറന്നു പോവാത്ത ചില ഓര്‍മകളൊക്കെ എല്ലാര്‍ക്കും ഇണ്ടാവും ല്ലെ.. അങ്ങനെ എനിക്കും ഇണ്ടാരുന്നു നല്ല അടിപൊളി ഒരു കുട്ടിക്കാലം. അതിന്ന് പൊടി തട്ടി, തേച്ചു മിനുക്കി എടുത്ത ഒരു ചെറിയ സാധനം ദാ ദിവിടെ കാച്ചുന്നു' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'പാത്രത്തിലമ്മ പാല്‍ പകരവേ,
അമ്മേടെ പുന്നാരമോളങ്ങടുത്തുകൂടി.
പഞ്ചാരക്കൊഞ്ചലില്‍ മയങ്ങിയമ്മ,
പാലില്‍ പഞ്ചാരചേര്‍ക്കാന്‍ മറന്നുപോയി'

എന്നുതുടങ്ങുന്ന പാട്ടാണ് താരം വീണ്ടും പാടിയത്. തനിക്ക് പണ്ടൊക്കെ മത്സരത്തില്‍ പങ്കെടുക്കുന്ന അസ്‌ക്കിത ഉണ്ടായിരുന്നെന്നാണ് താരം പറയുന്നത്. പണ്ടത്തെ പാട്ടാണെങ്കിലും ഇപ്പോഴും അമ്മമാര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ പറ്റിയ പാട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ കുട്ടിപ്പാട്ട് കേള്‍ക്കാം

View this post on Instagram

നമ്മളൊക്കെ വളർന്നു വളർന്നു വലിയ ആൾക്കാരായി പോകുന്നുണ്ടോ എന്നൊരു സംശയം ! 🙄 എത്രയൊക്കെ വളർന്നാലും മാറാത്ത, മറന്നു പോവാത്ത ചില ഓർമകളൊക്കെ എല്ലാർക്കും ഇണ്ടാവും ല്ലെ.. 🥰 അങ്ങനെ എനിക്കും ഇണ്ടാരുന്നു നല്ല അടിപൊളി ഒരു കുട്ടിക്കാലം !! 🕺🏻 അതിന്ന് പൊടി തട്ടി, തേച്ചു മിനുക്കി എടുത്ത ഒരു ചെറിയ സാധനം ദാ ദിവിടെ കാച്ചുന്നു !!😎😂❤️ . #kuttikavitha #kuttinjan #goingbacktomygoodolddays
A post shared by Lakshmi Unnikrishnan K (@lakshmi_nakshathra) on
Keywords:  News, Kerala, Kochi, Entertainment, Television, Video, instagram, Social Network, Song, school, Competition, Malayalam Anchor Lakshmi Unnikrishnan Sings Her Old Schooldays Song
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia