'ആങ്ങള ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടണമെന്ന് പറഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്ന് കരഞ്ഞതാണ് അമ്മ', ഈസ്റ്റര്‍ ദിനത്തില്‍ സഹോദരന്റെ വിവാഹത്തെക്കുറിച്ചും പെസഹാപ്പത്തെക്കുറിച്ചും അവതാരിക അശ്വതി ശ്രീകാന്ത്
Apr 12, 2020, 15:27 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 12.04.2020) പെസഹ ദിനത്തില്‍ അവതാരിക അശ്വതി ശ്രീകാന്ത് ഒരു കുറിപ്പ് പങ്കുവച്ചത് ഇപ്പോള്‍ ചര്‍ച്ചയാകുന്നു. തിരിക്കുകള്‍ക്കിടയിലെല്ലാം സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കാന്‍ താരം കണ്ടെത്താറുണ്ട്. മറ്റു പൊതുവായ ഏത് കാര്യത്തിലും സ്വന്തം നിലപാടുകള്‍ പരസ്യമായി വ്യക്തമാക്കാറുമുണ്ട് താരം. എഴുത്തുകാരി കൂടിയായ അശ്വതിയുടെ പെസഹാ വിശേഷങ്ങള്‍ ഇങ്ങനെയാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.
'എന്റെ ആങ്ങള ഒരു ക്രിസ്ത്യാനി പെങ്കൊച്ചിനെ കെട്ടണമെന്ന് പറഞ്ഞപ്പോള്‍ അന്ന് ഹൃദയം തകര്‍ന്ന് കരഞ്ഞ അമ്മ ഇന്നലെ എന്നെ ഫോണ്‍ ചെയ്ത് പറയുന്നു 'നാളെ പെസഹാ അല്ലേടി, അനറ്റിന് അവളുടെ വീട്ടില്‍ പോവാന്‍ പറ്റൂല്ലല്ലോ, അവളുടെ അമ്മയോട് ചോദിച്ച് ഞാന്‍ പെസഹാപ്പം ഉണ്ടാക്കാന്‍ പോവ്വാ'ന്ന് ?? അങ്ങനെ ഉണ്ടാക്കിയ അപ്പമാണ് ഇത് ! പിന്നല്ല... യേശു നമുക്ക് അറിയാത്ത ആളൊന്നുമല്ലല്ലോ ??
ജാതിയ്ക്കും മതത്തിനും അപ്പുറം നില നില്‍ക്കേണ്ടത് മനുഷ്യ സ്നേഹമാണെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്ന ഈ കൊറോണക്കാലത്ത് സ്നേഹത്തോടെ പെസഹാ ആശംസകള്‍' എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്. നിരവധി ആളുകള്‍ ആശംസകളുമായി എത്തുമ്പോള്‍ ചിലര്‍ പെസഹ അപ്പത്തിന്റെ രൂപത്തെ കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തത്. അങ്ങനെ പോയ ഒരു ചര്‍ച്ചയ്ക്കിടെ ആരാധകനിട്ട കമന്റും വൈറലാവുകയാണ്.
'നല്ല കാര്യത്തിന് വേണ്ടി അശ്വതി ഏറ്റവും നന്നായി എഴുതിയ ഒരു പോസ്റ്റ് ചില പൊട്ട കിണറ്റിലെ തവള പോലുള്ള ചേട്ടന്‍ മാരും ചേച്ചിമാരും പെസഹ അപ്പത്തിന്റെ ഷെയ്പ് ഡിസ്‌കസ് ചെയുന്ന തരത്തിലാക്കി... കേരളത്തില്‍ ഓരോ നാട്ടിലും ഓരോ രീതിയിലാണ് പെസഹ അപ്പം ഉണ്ടാക്കുന്നത്.. കോട്ടയം ഭാഗത്തു കൂടുതലായും ഇങ്ങനെയാണ ഉണ്ടാക്കുന്നത് എന്നാല്‍ എറണാകുളം ജില്ലയില്‍ വേറെ രീതിയിലും... ഇങ്ങനെ പോകുന്നു ആരാധകന്റെ കമന്റ് ചെയ്തത്.

Keywords: News, Kerala, Festival, Entertainment, instagram, viral, Social Network, Marriage, Mother, Malayalam Anchor Aswathy Shared a note in Instagram

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.