Support | 'ഇപ്പോള്‍ നടക്കുന്ന എല്ലാത്തിന്റേയും തുടക്കം അവളുടെ ഒറ്റയാള്‍ പോരാട്ടം', അക്കാര്യം മറക്കരുത്; കുറിപ്പുമായി മഞ്ജുവും ഗീതുവും രമ്യയും
കൊച്ചി:(KVARTHA) ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അതില്‍ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം എത്രത്തോളം പ്രസക്തമാണെന്ന് വ്യക്തമാക്കി സമൂഹ മാധ്യമത്തില്‍ കുറിപ്പുമായി നടിമാരായ മഞ്ജു വാര്യരും രമ്യാ നമ്പീശനും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും. മൂന്നു പേരും കുറിപ്പിലൂടെ ദുരനുഭവം നേരിട്ട സഹപ്രവര്‍ത്തകയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുകയായിരുന്നു.
ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്നും പൊരുതാനുള്ള അവരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് ഇതെന്നും ഗീതു മോഹന്‍ദാസ് സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഇതേ വാക്കുകള്‍ തന്നെയാണ് മഞ്ജു വാര്യരും ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 'പറഞ്ഞത് സത്യം' എന്ന് മഞ്ജു വാര്യര്‍ ഗീതു മോഹന്‍ദാസിന്റെ പോസ്റ്റിന് താഴെ കമന്റും ചെയ്തു.
'ഈ ലോകം, ഇവിടെ ജനിച്ച എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ആത്മാഭിമാനത്തോടെ ഇവിടെ ജീവിക്കാനുള്ള സാഹചര്യം ആരുടേയും ഔദാര്യമല്ല എന്നും അത് നമ്മുടെ ഓരോരുത്തരുടേയും അവകാശമാണെന്നും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതന്ന എന്റെ പ്രിയ സുഹൃത്തില്‍ നിന്നാണ് ഇതിന്റെ തുടക്കം.'- എന്നായിരുന്നു രമ്യാ നമ്പീശന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
#StandWithSurvivors
#JusticeForSurvivors
#WomenEmpowerment
#MalayalamCinema
#MeToo