Malaika Arora | ദിനചര്യയുടെ ഭാഗമാക്കി ദണ്ഡ യോഗ; കയ്യില്‍ വടിയുമായി വ്യായാമം ചെയ്യുന്ന മലൈക അറോറയുടെ വീഡിയോ വൈറല്‍
Nov 15, 2022, 10:44 IST
മുംബൈ: (www.kvartha.com) ബോളിവുഡ് ഫാഷന്‍ ലോകത്ത് യുവനടിമാരുടെ ഒരു വെല്ലുവിളിയാണ് മലൈക അറോറ. ശരീരസൗന്ദര്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്ന മലൈകക്ക് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. 49-ാം വയസിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് വീണ്ടും തെളിയിക്കുന്ന താരത്തിന്റെ ഒരു വ്യായാമ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
കയ്യില്‍ വടിയുമായി വ്യായാമം ചെയ്യുന്ന മലൈകയെ ആണ് വീഡിയോയില്‍ കാണുന്നത്. ദണ്ഡ യോഗ ആണ് താരം ചെയ്യുന്നത്. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഇവ സഹായിക്കും. കൂടാതെ കയ്യിന്റെയും കാലുകളുടെയും പേശികളുടെ ആരോഗ്യത്തിനും ഈ വ്യായാമ മുറ സഹായിക്കുമത്രേ. വ്യായാമത്തിനൊപ്പം ആരോഗ്യകരമായ ഭക്ഷണവും കഴിക്കുകയെന്നതാണ് തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് മലൈക മുന്‍പ് തന്റെ ഫിറ്റ്‌നസ് രഹസ്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ പറയുകയുണ്ടായി.
40 കളിലും യുവനടിമാരെ വെല്ലുന്ന ഊര്‍ജത്തിന് പിന്നില്‍ ചിട്ടയായ ഡയറ്റിങ്ങും വര്‍കൗടുമാണെന്ന് താരം തന്നെ പറയാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. 20 കാരനായ അര്‍ഹാന്‍ ഖാന്റെ അമ്മയാണെന്ന് പറയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.