അശ്ലീല ചിത്ര നിര്‍മാണം; അറസ്റ്റിലായ രാജ് കുന്ദ്ര മുടക്കിയത് കോടികളെന്ന് ക്രൈംബ്രാഞ്ച്
Jul 20, 2021, 13:26 IST
മുംബൈ: (www.kvartha.com 20.07.2021) അശ്ലീല സിനിമകള്‍ നിര്‍മിച്ചതിന് അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പുറത്ത്. അശ്ലീല ചിത്ര നിര്‍മാണത്തിന് അറസ്റ്റിലായ വ്യവസായിയും രാജ് കുന്ദ്രയ്‌ക്കെതിരെ ഡിജിറ്റല്‍ തെളിവുകള്‍ പുറത്ത്. രാജ് കുന്ദ്രയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ചിത്രങ്ങളുടെ കച്ചവടം ഉറപ്പിച്ചിരുന്ന എച് അകൗണ്ട് എന്ന വാട്‌സ് ആപ് ഗ്രൂപിലെ ചാറ്റ് വിവരങ്ങളാണ് പൊലീസിന് കിട്ടിയത്.
കെന്റിന്‍ എന്ന ബ്രിടീഷ് പ്രൊഡക്ഷന്‍ കമ്പനിക്കായി ഇന്‍ഡ്യയില്‍ നിര്‍മിക്കുന്ന അശ്ലീല ചിത്രങ്ങള്‍ വിറ്റിരുന്നത് രാജ് കുന്ദ്ര വഴിയാണെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന തെളിവുകള്‍. ഈ കമ്പനിയുടെ ഉടമ പ്രദീപ് ഭക്ഷി അടക്കമുള്ളവരെ ചേര്‍ത്താണ് എച് അകൗണ്ട് എന്ന പേരില്‍ രാജ് കുന്ദ്ര അഡ്മിനായി വാട്‌സ് ആപ് ഗ്രൂപ് ഉണ്ടാക്കിയത്.
അശ്ലീല ചിത്ര നിര്‍മാണത്തിനായി കോടിക്കണക്കിന് രൂപ രാജ് കുന്ദ്ര നിക്ഷേപം നടത്തിയതിനും തെളിവുകള്‍ ലഭിച്ചു. ചിത്രങ്ങളുടെ വരുമാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് പുറത്ത് വന്ന സ്‌ക്രീന്‍ ഷോടുകളിലുണ്ട്. കെന്റിന്‍(KENRIN) കമ്പനിയില്‍ രാജ്കുന്ദ്രയ്ക്കും നിക്ഷേപമുണ്ടെന്ന ആരോപണം കേസിന്റെ തുടക്കകാലത്ത് ഉയര്‍ന്നിരുന്നു. ഹോട്‌ഷോട്‌സ് പോലെ ചില അശ്ലീല വീഡിയോ പ്ലാറ്റ്‌ഫോമുകളിലേക്കും മുംബൈയിലെ റിസോര്‍ടുകളില്‍ ചിത്രീകരിക്കുന്ന വിഡിയോകള്‍ വിറ്റിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമാവുകയാണ്.
ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷം ഫെബ്രുവരിയില്‍ മുംബൈയിലെ മധ് ഐലന്‍ഡില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. രണ്ട് ദിവസത്തിന് ശേഷം ഗെഹ്‌ന വസിസ്ത് എന്ന നടിയും പിടിയിലായതോടെയാണ് വമ്പന്‍മാരിലേക്ക് അന്വേഷണം നീണ്ടത്. നടിയുടെ മൊഴിയില്‍ നിന്ന് രാജ് കുന്ദ്രയുടെ കമ്പനിയിലെ ജീവനക്കാരനായ ഹേമന്ദ് കാമത്തിലേക്കും ഒടുവില്‍ രാജ് കുന്ദ്രയിലേക്കും അറസ്റ്റ് നീളുകയായിരുന്നു. മാര്‍ചില്‍ ഒരുവട്ടം രാജ് കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
ജനുവരി അവസാനമാണ് പൊലീസിന് അശ്ലീല ചിത്ര റാകെറ്റിനെക്കുറിച്ച് പരാതി ലഭിക്കുന്നത്. അഭിനയമോഹികളായ യുവതീ യുവാക്കളെ കണ്ടെത്തി ബോളിവുഡിലും വെബ് സീരിസുകളിലും അവസരം വാഗ്ദാനം ചെയ്തായിരുന്നു ചൂഷണം ചെയ്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.