35 ലക്ഷം രൂപ സമ്മാനത്തുകയുള്ള അമേരിക്കന്‍ ഹാര്‍ഡ്‌വെയര്‍ സ്റ്റാര്‍ട്ടപ് മത്സരത്തിന് കേരളം വേദിയാകുന്നു
Mar 18, 2017, 12:35 IST
കൊച്ചി: (www.kvartha.com 18.03.2017) വന്‍സമ്മാനത്തുകയും സ്റ്റാര്‍ട്ടപ് പരിശീലനവും വാഗ്ദാനം ചെയ്ത് അമേരിക്കയിലെ ഏഴു നഗരങ്ങളില്‍ നടത്തുന്ന ഹാര്‍ഡ്‌വെയര്‍ സ്റ്റാര്‍ട്ടപ് മത്സരത്തിന്റെ ഭാഗമായുള്ള 'ഇന്ത്യന്‍ ആല്‍ഫാലാബ് ഗിയര്‍ ഹാര്‍ഡ് വെയര്‍ കപ്പ്' ദേശീയ മത്സരം മാര്‍ച്ച് 27 ന് കൊച്ചിയില്‍ നടത്തും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ഇലക്‌ട്രോണിക് ഇന്‍കുബേറ്ററായ കൊച്ചി മേക്കര്‍ വില്ലേജിന്റെ ആഭിമുഖ്യത്തിലുള്ള മത്സരത്തിന് ഇതാദ്യമായാണ് അമേരിക്കയ്ക്ക് പുറത്ത് വേദി ഒരുങ്ങുന്നത്.
മികച്ച കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ഉല്പന്നങ്ങളുമായി മത്സരത്തില്‍ മുന്നിലെത്തുന്ന സംരംഭകര്‍ക്ക് അമേരിക്കയില്‍ 35 ലക്ഷം രൂപ സമ്മാനത്തുക വെഞ്ച്വര്‍ ക്യാപിറ്റലായി നല്‍കുന്ന മത്സരത്തില്‍ പങ്കെടുക്കാം. 2017 ഏപ്രിലില്‍ അമേരിക്കയിലെ പിറ്റ്‌സ്ബര്‍ഗിലാണ് മത്സരം. ഇതിനുപുറമെ ജേതാക്കള്‍ക്കായി ആറു മാസത്തെ സ്റ്റാര്‍ട്ടപ് ആക്‌സിലറേഷന്‍ പ്രോഗ്രാമും സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, കൊച്ചിയില്‍ മുന്നിലെത്തുന്ന ടീമിന് 25,000 രൂപയും സോളിഡ്‌വര്‍ക്‌സ് എന്ന കമ്പ്യൂട്ടര്‍ ഡിസൈന്‍ പ്രോഗ്രാമിന്റെ ഒരു വര്‍ഷത്തെ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്ന ദസാള്‍ട്ട് ഗ്രൂപ്പിന്റെ കീഴിലുള്ള പ്രമുഖ ഫ്രഞ്ച് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ദസാള്‍ട്ട് സിസ്റ്റംസിന്റെതാണ് സോളിഡ്‌വര്‍ക്‌സ്. അമേരിക്കയിലെ പരിശീലനം സ്‌പോണ്‍സര്‍ ചെയ്യുന്നത് ആല്‍ഫാലാബ് ഗിയറും മേക്കര്‍ വില്ലേജും ചേര്‍ന്നാണ്.

മത്സരത്തിനുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലുള്ള ആര്‍ക്കും https://www.f6s.com/thenationalhardwarecup എന്ന ലിങ്കില്‍ മാര്‍ച്ച് 23നു മുമ്പ് രജിസ്റ്റര്‍ ചെയ്യാം. ഇലക്‌ട്രോണിക് സോഫ്റ്റ്‌വെയര്‍ ഡിസൈനിലും ഉല്പാദനത്തിലും (ഇ എസ് ഡി എം) സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹനം, സ്റ്റാര്‍ട്ടപ് നയങ്ങള്‍, സമീപനം എന്നിവ കണക്കിലെടുത്താണ് അമേരിക്കയ്ക്ക് പുറത്ത് ഇതാദ്യമായി നടത്തുന്ന മത്സരം ഇന്ത്യയ്ക്കു നല്‍കുന്നതെന്ന് മേക്കര്‍ വില്ലേജ് ചീഫ് കണ്‍സള്‍ട്ടന്റ് പ്രൊഫ. എസ് രാജീവ് പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ് മിഷന്‍, ബോഷ്, സോളിഡ്‌വര്‍ക്‌സ്, ഫണ്ട് ക്ലൗഡ് ഇന്‍ എന്നീ സ്ഥാപനങ്ങളാണ് കൊച്ചിയിലെ മത്സരവുമായി സഹകരിക്കുന്നതെന്ന് മേക്കര്‍ വില്ലേജ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ രോഹന്‍ കലാനി അറിയിച്ചു. ഉല്പന്നങ്ങളുടെ ഗുണനിലവാരം, വിപണന സാധ്യത, ഉപഭോക്തൃതാല്പര്യം, വികസന സാധ്യത, മാതൃകയുടെ മെച്ചം എന്നിവ പരിശോധിച്ച് വിദഗ്ധസമിതിയാണ് വിധിനിര്‍ണയം നടത്തുന്നത്. നാലുമിനിറ്റ് അവതരണത്തിനായി നല്‍കുമെന്ന് ഫണ്ട്ക്ലൗഡ് പ്രിന്‍സിപ്പല്‍ തേന്‍മൊഴി ഷണ്‍മുഖം പറഞ്ഞു .
സംസ്ഥാനസര്‍ക്കാരും ഐടി സ്ഥാപനങ്ങളും നല്‍കുന്ന സഹകരണവും പിന്തുണയും കേരളത്തെ ഒരു സംരംഭകകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ.ജയശങ്കര്‍ പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്തെ ഐ ഐ ടി എം കെയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേക്കര്‍ വില്ലേജ് കേന്ദ്രീകരിച്ചിരിക്കുന്നത് റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, വെയറബിള്‍സ് എന്നീ ഹാര്‍ഡ്‌വെയര്‍ മേഖലകളിലെ സംരംഭകത്വത്തിലാണ്. ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി, കേരള ടെക്‌നോളജി ഇന്‍കുബേഷന്‍ സോണ്‍ എന്നിവയ്‌ക്കൊപ്പം മേക്കര്‍ വില്ലേജ്, 160 കോടി രൂപയുടെ ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍, എസ്എഫ്ഒ പോലുള്ള വലിയ കമ്പനികള്‍ എന്നിവ കൂടി ചേരുമ്പോള്‍ കൊച്ചി ഇ എസ് ഡി എം മേഖലയില്‍ കുതിച്ചു ചാട്ടമായിരിക്കും കാഴ്ചവയ്ക്കുകയെന്ന് ഐ ഐ ഐ ടി എം കെ ഡയറക്ടര്‍ ഡോ. എം.എസ് രാജശ്രീ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Competition, America, Price, Entertainment, Maker Village, Hardware Startup Contest, Maker Village hosts Hardware Startup Contest; winners to compete in US for $50,000

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.