സോഷ്യൽ മീഡിയയിലെ പ്രിയതാരങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' ജൂലൈ 24-ന് തീയേറ്ററുകളിലെത്തും
ADVERTISEMENT
● ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രം
● ചിത്രത്തിലെ 'മാഗ്നെറ്റിക് കണ്ണാണേ...', 'ചൂതാട്ടമോ' എന്നീ ഗാനങ്ങൾ ഇതിനകം വൈറൽ
● ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ്, മൺസൂൺ ടെയിൽസ് എന്നിവർ ചേർന്നാണ് നിർമാണം
● ചാരു വാക്കൻ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്
തിരുവനന്തപുരം: (KVARTHA) സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ വൈറൽ താരങ്ങളായ അഖിൽ എൻആർഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ഹൊറർ കോമഡി ചിത്രം 'മഹാരാജ ഹോസ്റ്റൽ' റിലീസിനൊരുങ്ങുന്നു. ചിത്രം ജൂലൈ 24-ന് തീയേറ്ററുകളിലെത്തും.
റീൽസുകളിലൂടെയും വിഡിയോകളിലൂടെയും മലയാളി പ്രേക്ഷകരെ ആവോളം ചിരിപ്പിച്ച ഒരുപറ്റം യുവതാരങ്ങൾ ഒന്നിക്കുന്ന ചിത്രം തീയേറ്ററുകളിലും ചിരിപ്പൂരം തീർക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയ 'മാഗ്നെറ്റിക് കണ്ണാണേ കോർനെറ്റ് പോൽ സ്വീറ്റാണേ', 'ചൂതാട്ടമോ' എന്നീ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ വൈറലാണ്.
ചിരിയും ഭീതിയും നിറച്ച് 'മഹാരാജ ഹോസ്റ്റൽ'
ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നഗരത്തിലെ പ്രേതാലയം എന്ന് തോന്നിപ്പിക്കുന്ന ഒരു ഹോസ്റ്റലും അവിടുത്തെ വാർഡനായ എംജിആറും, അവിടെ താമസിക്കാനെത്തുന്ന ഒരു കൂട്ടം സുഹൃത്തുക്കളും നേരിടുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളാണ് സിനിമയുടെ പ്രമേയം. ചിരിയും ഭീതിയും ഒരേപോലെ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അടുത്തിടെ പുറത്തിറങ്ങിയ ടീസറും ഉറപ്പുനൽകുന്നു.
അണിയറ പ്രവർത്തകർ
ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ്, മൺസൂൺ ടെയിൽസ് എന്നീ ബാനറുകളിൽ കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചാരു വാക്കൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഛായാഗ്രഹണവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ചുമതലയും അഷ്‌കർ ആണ് കൈകാര്യം ചെയ്യുന്നത്.
സംഗീതം: അശ്വിൻ റാം, എഡിറ്റിംഗ്: നിതീഷ് മിശ്ര, സംഭാഷണം: രാജ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ശാലിനി നമ്പൂ, ലൈൻ പ്രൊഡ്യൂസർ: വിജയ് പിഡാപ്പ, സന്ദീപ് മന്ത്രാല, മേക്കപ്പ്: റഷീദ് അഹമ്മദ്, ആർട്ട് ഡയറക്ടർ: വേലു വാഴയൂർ, അഡീഷണൽ സ്ക്രീൻ പ്ലേ: അഷ്‌കർ അലി, രാജ, അമാൻ മെഹർ, ഗാനരചന: ജിഷ്ണു എം നായർ, ഹരിത ഹരിബാബു, കോസ്റ്റ്യൂം: സരിത സുഗീത്, പ്രൊജക്റ്റ് ഡിസൈനർ: ശശി പൊതുവാൾ, സ്റ്റണ്ട്: അഷ്റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്: ഷൈജു എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി, സ്റ്റിൽസ്: കാഞ്ചൻ, ടൈറ്റിൽ പബ്ലിസിറ്റി ഡിസൈൻ: അജിൻ മേനക്കാത്ത്, സൂരജ് സൂരൻ, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകൾക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The horror-comedy movie 'Maharaja Hostel', featuring popular social media stars Akhil NRD, Akhil Shah, Sharath, and Sandeep, is set for theatrical release on July 24.
#MaharajaHostel #MalayalamMovie #HorrorComedy #SocialMediaStars #MalayalamCinema #NewRelease #July24 #AmmuNews
