യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ഇരട്ട ബഹുമതിയുമായി മാന്ത്രികന്‍ ടിജോ വര്‍ഗീസ്

 


പത്തനംതിട്ട: (www.kvartha.com 05.12.2018) റെക്കോര്‍ഡ് ജേതാക്കള്‍ക്ക് തങ്ങളുടെ പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കാനുള്ള വേദി ഒരുക്കുന്ന സന്നദ്ധസംഘടന യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറം (യുആര്‍എഫ്) ഏര്‍പ്പെടുത്തിയ യുആര്‍എഫ് പ്ലാറ്റിനം ഷീല്‍ഡ് ഓസ്‌കര്‍ അവാര്‍ഡ്, മികച്ച കണ്‍കെട്ട് മാന്ത്രികനുള്ള അവാര്‍ഡ് എന്നിവ തിരുവല്ല സ്വദേശിയും പ്രശസ്ത മാന്ത്രികനുമായ ടിജോ വര്‍ഗീസിന് സമ്മാനിച്ചു.

യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ഇരട്ട ബഹുമതിയുമായി മാന്ത്രികന്‍ ടിജോ വര്‍ഗീസ്

കൊല്‍ക്കത്തയില്‍ നടന്ന യുആര്‍എഫ് വേള്‍ഡ് ടാലന്റ് ഫെസ്റ്റിവലില്‍ യുആര്‍എഫ് ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫ് അവാര്‍ഡ് സമ്മാനിച്ചു. പശ്ചിമബംഗാള്‍ ഉപഭോക്തൃ കാര്യ മന്ത്രി സാധന്‍ പാണ്ഡെ, സുദീപ് ബന്ദോപാധ്യായ് എംപി, ഐഎംഎ ദേശീയ പ്രസിഡന്റ് ശന്തനു സെന്‍ എംപി തുടങ്ങിയവര്‍ക്ക് പുറമേ ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയ 100ലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Magician Tijo Varghese get universal records awards, Pathanamthitta, News, Entertainment, Award, Record, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia