'കുഞ്ഞാൻ തുമ്പീ...കുറുവാൽ തുമ്പീ...'; നാദിർഷയുടെ മകളും വിനീത് ശ്രീനിവാസനും ഒന്നിച്ച 'മാജിക് മഷ്റൂംസ്' ഗാനം ഹിറ്റ്; ചിത്രം ശനിയാഴ്ച തിയേറ്ററുകളിൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● സ്‌കൂൾ കാലഘട്ടത്തിലെ നൊസ്റ്റാൾജിയ ഉണർത്തുന്നതാണ് വരികൾ.
● നാദിർഷ, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ഒന്നിക്കുന്ന ചിത്രം.
● അക്ഷയ ഉദയകുമാറാണ് ചിത്രത്തിലെ നായിക.
● ഫാമിലി എന്റർടെയ്നറാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ.
കൊച്ചി: (KVARTHA) നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന പുതിയ ചിത്രം 'മാജിക് മഷ്റൂംസി'ലെ മനോഹരമായ ഗാനം പുറത്തിറങ്ങി. 'കുഞ്ഞാൻ തുമ്പീ... കുറുവാൽ തുമ്പീ...' എന്ന് തുടങ്ങുന്ന ഗാനം ആസ്വാദകരുടെ മനം കവർന്നിരിക്കുകയാണ്. സംവിധായകൻ നാദിർഷയുടെ മകൾ ഖദീജയും വിനീത് ശ്രീനിവാസനും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
സ്‌കൂൾ കാലഘട്ടത്തിലെ നിത്യഹരിത ഓർമ്മകൾ കോർത്തുവെച്ചാണ് ഗാനം ഒരുക്കിയിരിക്കുന്നത്. സ്റ്റേറ്റ് പെൻസിലും, ചോക്കുപൊടിയും, ഓടിട്ട സ്‌കൂളും, ചോറ്റുപാത്രവും തുടങ്ങി മലയാളികളുടെ മനസ്സിനോട് ചേർന്നുനിൽക്കുന്ന ഒരായിരം മധുരമുള്ള ഓർമ്മകളാണ് വരികളിലൂടെ കടന്നുവരുന്നത്. സ്കൂൾ നൊസ്റ്റു ഗാനമായി മാറിയിരിക്കുന്ന 'കുഞ്ഞാൻ തുമ്പി' ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഫാമിലികൾക്ക് ആഘോഷിച്ച് ആസ്വദിച്ച് കാണാനാവുന്ന ചിത്രമായിരിക്കും 'മാജിക് മഷ്റൂംസ്' എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ചിത്രം ശനിയാഴ്ച (ജനുവരി 24) തിയേറ്ററുകളിൽ എത്തും. സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ഇതിനകം ആരംഭിച്ചുകഴിഞ്ഞു. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
മഞ്ചാടി ക്രിയേഷൻസിൻറെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. കുടുംബ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ശനിയാഴ്ച മുതൽ പ്രദർശനം ആരംഭിക്കും.
ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു
Article Summary: The song 'Kunjan Thumbi' from the upcoming movie 'Magic Mushrooms', sung by Vineeth Sreenivasan and Khadeeja (Nadirshah's daughter), has been released and is trending. The film, starring Nadirshah and Vishnu Unnikrishnan, is set to release on January 24, 2026.
#MagicMushrooms #Nadirshah #VishnuUnnikrishnan #VineethSreenivasan #Khadeeja #MalayalamCinema #NewSong #MovieRelease
