SWISS-TOWER 24/07/2023

Family Drama | 'മച്ചാൻ്റെ മാലാഖ' പറയുന്നത് ഇതുവരെ ആരും ചർച്ച ചെയ്യാത്ത വിഷയം; സൗബിൻ്റെയും നമിതയുടെയും തകർപ്പൻ അഭിനയം

 
'Machante Maalakh' starring Saubin Shahir and Namitha Pramod
'Machante Maalakh' starring Saubin Shahir and Namitha Pramod

Photo Credit: Facebook/ Dileesh Pothan

ADVERTISEMENT

● കുടുംബപ്രേക്ഷകർക്ക് ഒരു നല്ല അനുഭവമാണ് സിനിമ നൽകുന്നത്.
● ബോബൻ സാമുവലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
● സൗബിനും നമിത പ്രമോദുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
● ദാമ്പത്യജീവിതത്തിലെ പുരുഷൻ്റെ മാനസിക സംഘർഷങ്ങളാണ് പ്രമേയം.

സോളി കെ ജോസഫ്

(KVARTHA) ബോബൻ  സാമുവലിൻ്റെ  സംവിധാനത്തിൽ സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിർ പ്രധാന കഥാപാത്രമാകുന്ന ‘മച്ചാൻ്റെ മാലാഖ' എന്ന സിനിമ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മഞ്ഞുമ്മൽ ബോയ്സ്, പ്രാവിൻകൂട് ഷാപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം സൗബിൻ നായകനാവുന്ന ചിത്രം കൂടിയാകുന്നു ഇത്. ചിത്രം തീർത്തുമൊരു ഫൺ ഫിൽഡ് ഫാമിലി എൻ്റർടെയിനർ ആണ്. ജക്സൺ ആൻ്റണിയുടെ കഥക്ക് അജീഷ് പി. തോമസാണ്  തിരക്കഥ രചിച്ചിരിക്കുന്നത്. 

Aster mims 04/11/2022

മലയാള സിനിമയിൽ തന്നെ ഇതുവരെ ആരും ചർച്ച ചെയ്യാത്ത തരത്തിലുള്ള ഒരു വിഷയമാണ് മച്ചാൻ്റെ മാലാഖയിൽ പറയുന്നത്. സ്ത്രീപക്ഷ സിനിമകൾ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ പുരുഷന്മാരുടെ അല്ലെങ്കിൽ ദാമ്പത്യ ജീവിതത്തിലെക്ക് കടക്കുന്ന പുരുഷന്മാരുടെ പ്രശ്നങ്ങൾ കൂടെ സിനിമ സംസാരിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ആയ സജീവൻ  ഒരു പെണ്ണിനെ സ്നേഹിച്ച് വിവാഹം കഴിക്കുന്നതും തുടർന്ന് ആ പെണ്ണിൻ്റെ വീട്ടിൽ ദത്ത് നിൽക്കേണ്ടി വരുന്നതും അവിടെ അദേഹം അനുഭവിക്കുന്ന മാനസിക വിഷമതകളും ആണ് ഈ സിനിമയുടെ ഇതിവൃത്തം. 

മികച്ചൊരു സോഷ്യൽ മെസേജ് തന്നുകൊണ്ടാണ് ഈ സിനിമ അവസാനിക്കുന്നത്. ബസ് കണ്ടക്ടർ സജീവൻ ആയി സൗബിൻ, മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്യുന്ന ബിജിമോൾ ആയി നമിത, അമ്മായി അമ്മ  കഥാപാത്രമായി ശാന്തി കൃഷ്ണ, വക്കീൽ ആയി ധ്യാൻ ശ്രീനിവാസൻ, എല്ലാവരും അവരുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച സിനിമയാണ് മച്ചാൻ്റെ മാലാഖ. ചിത്രത്തിൽ മനോജ് കെ യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ, ബേബി ആവണി, ബേബി ശ്രേയ ഷൈൻ, അഞ്ജന അപ്പുകുട്ടൻ, നിത പ്രോമി, സിനി വർഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. 

മലയാളികളുടെ  പ്രിയ സംഗീതസംവിധായകൻ സുഷീൻ ശ്യം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സിൻ്റോ സണ്ണിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. ഛായാഗ്രഹണം: വിവേക് മേനോൻ, എഡിറ്റർ: രതീഷ് രാജ്, ലിറിക്സ്: സിൻ്റോ സണ്ണി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അമീർ കൊച്ചിൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ലൈൻ പ്രൊഡ്യൂസർ: ടി.എം റഫീഖ്, കലാസംവിധാനം: സഹസ് ബാല, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കളറിസ്റ്റ്: ലിജു പ്രഭാകർ, സൗണ്ട് മിക്സിങ്: എം.ആർ രാജകൃഷ്ണൻ, സൗണ്ട്  ഡിസൈൻ: എ.ബി ജുബിൻ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രതീഷ് മാവേലിക്കര, നസീർ കാരന്തൂർ, സ്റ്റിൽസ്: ഗിരിശങ്കർ, പി.ആർ.ഒ: പി.ശിവപ്രസാദ്, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മൊമൻ്റ്സ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. അബാം മൂവീസിൻ്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവീസിൻ്റെ പതിമൂന്നാമത് ചിത്രമാണിത്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ഈ ഫാമിലി എൻ്റർടെയിനർ നിരവധി വൈകാരിക മുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ചാണ് കുടുംബപ്രേക്ഷകർക്കായി അണിയിച്ചൊരുക്കിയിരിക്കുന്നത്. കുടുംബത്തോടെ വന്ന് കണ്ടിരിക്കാവുന്ന ഒരു കുഞ്ഞു സിനിമയാണ് ‘മച്ചാൻ്റെ മാലാഖ'. ധൈര്യമായി ടിക്കറ്റെടുക്കാം.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


‘Machante Maalakh’ is a family entertainer that highlights men's emotional struggles in marriage, featuring stellar performances by Saubin, Namitha, and others.

#MachantesMaalakh #FamilyDrama #SaubinShahir #NamithaPramod #MalayalamCinema #EmotionalStruggles

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia