അമ്മാവനായതിന്റെ സന്തോഷം; സല്‍മാന്‍ ഖാന്‍ കുഞ്ഞിന് സമ്മാനം നല്‍കിയത് ഒന്നര കോടിയുടെ ബിഎംഡബ്യൂ 7

 


മുബൈ: (www.kvartha.com 08.04.2016) സല്‍മാന്‍ ഖാന് സഹോദരി അര്‍പ്പിതയോട് വലിയ സ്‌നേഹമാണ്. അര്‍പിത തന്റെ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ അമ്മാവനായതിന്റെ സന്തോഷം സല്‍മാന്‍ ഖാന് പറഞ്ഞറിയിക്കാന്‍ വയ്യ. ഒന്നര കോടിയുടെ ബിഎംഡബ്യൂ 7 സിരിസാണ് കുഞ്ഞിന് സമ്മാനമായി നല്‍കിയത്.

അഹില്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.    കുഞ്ഞിനോടൊപ്പം അമ്മാവന്‍ സല്ലുവിന്റെ ബിഎംഡബ്യൂവും താരമായിരിക്കുകയാണ്. 2014 നവംബര്‍ 18നായിരുന്നു ആയുഷിന്റെയും അര്‍പിതയുടേയും വിവാഹം. അര്‍പിതയുടെ കല്യാണത്തിന് സമ്മാനമായി നല്‍കിയത് അഞ്ചു കോടി രൂപയുടെ റോള്‍സ് റോയിസ് ഫാന്റയായിരുന്നു.

അമ്മാവനായതിന്റെ സന്തോഷം; സല്‍മാന്‍ ഖാന്‍ കുഞ്ഞിന് സമ്മാനം നല്‍കിയത് ഒന്നര കോടിയുടെ ബിഎംഡബ്യൂ 7


Keywords: Mumbai, Salman Khan, New Born Child, National, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia