മുളപ്പിച്ച വിത്തെടുത്ത് പാടത്തു വിതയ്ക്കുന്നത് മുതലുള്ള കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് അനുമോള്‍; പാടത്ത് ചെളിയിലിറങ്ങി വിത്തുവിതക്കുന്ന നടിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍

 


കൊച്ചി: (www.kvartha.com 24.08.2020) ലോക് ഡൗണിനെ തുടര്‍ന്ന് വീട്ടിലിരിക്കുന്ന സിനിമാ താരങ്ങളെല്ലാം തന്നെ തങ്ങളുടെ വിശേഷങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ സ്വന്തം പാടത്തു വിത്തു വിതയ്ക്കുന്ന അനുമോളുടെ ചിത്രങ്ങള്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. ഇപ്പോഴിതാ ഞാറ് നടീലിന്റെ വിഡിയോയുമായി താരം വീണ്ടുമെത്തി. നടിയുടെ യുട്യൂബ് ചാനലിലൂടെയാണ് ഈ വിഡിയോ പുറത്തിറക്കിയത്.

മുളപ്പിച്ച വിത്തെടുത്ത് പാടത്തു വിതയ്ക്കുന്നത് മുതലുള്ള കാര്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് അനുമോള്‍; പാടത്ത് ചെളിയിലിറങ്ങി വിത്തുവിതക്കുന്ന നടിയെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ, വീഡിയോ വൈറല്‍


വീഡിയോയില്‍ താരം വീട്ടില്‍ നിന്നും മുളപ്പിച്ച വിത്ത് എടുത്ത് പാടത്തു വിതയ്ക്കുന്നത് മുതലുള്ള കാര്യങ്ങള്‍ കാണാം. വിത്ത് മുളപ്പിച്ച് വയ്ക്കുന്നതിന്റെ പ്രത്യേകതയും അത് വേര്‍തിരിക്കുന്നതുമൊക്കെ അനുമോള്‍ പറഞ്ഞു തരുന്നുണ്ട്. വീഡിയോ കണ്ട് നിരവധി പേരാണ് നടിയെ പ്രശംസിച്ച് രംഗത്തുവരുന്നത്. 

സൗന്ദര്യത്തിന്റെയും ഗ്ലാമറിന്റെയും പുറകെ പോകുന്ന നടിമാര്‍ക്കിടയില്‍ അനുമോള്‍ പ്രചോദനമാണെന്ന് ആരാധകര്‍ പറയുന്നു. ഇന്നത്തെ തലമുറ കാണാതെ പോകുന്ന ചില കാഴ്ചകളെ മടക്കികൊണ്ടുവന്ന അനുമോളിന് നന്ദി പറഞ്ഞെത്തിയവരും ഏറെയുണ്ട്. 

2010ല്‍ സിനിമാലോകത്തെത്തിയ താരം തമിഴിലും മലയാളത്തിലും ബംഗാളിയിലുമായി ഇതുവരെ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു.

Keywords: News, Kerala, Kochi, Cinema, Molly wood, Entertainment, Actress, Lockdown season has turned actress Anumol into an organic farmer, Video Viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia