Miss Kerala | മിസ് കേരള 2022 ആയി ലിസ് ജയ്‌മോന്‍ ജേക്കബിനെ തിരഞ്ഞെടുത്തു; ഫസ്റ്റ് റണറപ് സാംഭവി

 



കൊച്ചി: (www.kvartha.com) ലിസ് ജയ്‌മോന്‍ ജേക്കബിനെ സ്വയംവര ഇംപ്രസാരിയോ മിസ് കേരള 2022 ആയി തിരഞ്ഞെടുത്തു. ഫസ്റ്റ് റണറപായി കെ സാംഭവിയെയും സെകന്‍ഡ് റണറപായി നിമ്മി കെ പോളിനെയും തിരഞ്ഞെടുത്തു. വ്യത്യസ്ത മേഖലകളിലും പശ്ചാത്തലങ്ങളിലുമുള്ള 24 യുവതികള്‍ അന്തിമ ഘട്ടത്തില്‍ മത്സരിച്ചു. 

പ്രധാന ടൈറ്റില്‍ കൂടാതെ, മത്സരത്തില്‍ മിസ് ടാലന്റഡ്, മിസ് വോയ്‌സ്, മിസ് ബ്യൂടിഫുള്‍ ഹെയര്‍, മിസ് ബ്യൂടിഫുള്‍ ഐസ്, മിസ് കണ്‍ജെനിയാലിറ്റി, മിസ് ബ്യൂടിഫുള്‍ സ്‌മൈല്‍, മിസ് ഫിറ്റ്‌നസ്, മിസ് ബ്യൂടിഫുള്‍ സ്‌കിന്‍, മിസ് ഫോടോജെനിക് എന്നിവരെയും തിരഞ്ഞെടുത്തു.

Miss Kerala | മിസ് കേരള  2022 ആയി ലിസ് ജയ്‌മോന്‍ ജേക്കബിനെ തിരഞ്ഞെടുത്തു; ഫസ്റ്റ് റണറപ് സാംഭവി


കൊച്ചിയിലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 9 മണിയോടെയാണ് സൗന്ദര്യമത്സരം അരങ്ങേറിയത്. സാരി റൗന്‍ഡ് വിത് ഇന്‍ട്രഡക്ഷന്‍, ഇന്‍ഡോ- വെസ്റ്റേണ്‍ കോസ്റ്റ്യൂമില്‍ ക്വസ്റ്റ്യന്‍ റൗന്‍ഡ്, ഗൗണ്‍ വിത്തത് കോമണ്‍ ക്വസ്റ്റ്യന്‍ റൗന്‍ഡ് എന്നിവയായിരുന്നു ഫൈനല്‍ റൗന്‍ഡുകള്‍.  

ഒന്നിലധികം റൗന്‍ഡ് സ്‌ക്രീനിങ്ങുകള്‍ക്കും ഓഡിഷനുകള്‍ക്കും ശേഷം മാസങ്ങളോളം പ്രവര്‍ത്തിച്ചാണ് മിസ് കേരള ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട 24 പേരെ ഫൈനലിന് മുമ്പ് ഏഴ് ദിവസം പരിശീലിപ്പിച്ചതിന് ശേഷമാണ് വേദിയിലെത്തിച്ചത്. 

ഫാഷന്‍ ഡിസൈനറായ ജിശാദ് ശംസുദ്ദീന്‍ ആണ് ഫൈനലിസ്റ്റുകളെ അണിയിച്ചൊരുക്കിയത്. നീതു ജയപ്രകാശാണ് ഔദ്യോഗിക മേകപ് പാര്‍ട്ണര്‍. മത്സരാര്‍ഥികള്‍ക്ക് മുന്‍ മിസ് ഇന്‍ഡ്യ പ്രിയങ്ക ഷാ ഗ്രൂമിങ്ങും പരിശീലനവും ഫാഷന്‍ കൊറിയോഗ്രാഫിയും നല്‍കി.

Keywords:  News,Kerala,State,Kochi,Lifestyle & Fashion,Entertainment,models,Top-Headlines,Latest-News, Liz Jaimon Jacob selected as the winner of miss Kerala 2022 pageant
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia