Review | ലെവൽ ക്രോസ്: ആസിഫ് അലിയുടെ ഗംഭീര പ്രകടനം; ത്രില്ലർ പ്രേമികൾക്കുള്ള വിരുന്ന്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
* അമല പോളിന്റെ തിരിച്ചുവരവ്
* ഷറഫുദ്ദീന്റെ സിൻജോ എന്ന കഥാപാത്രം ശ്രദ്ധേയം
* അർഫാസ് അയ്യൂബിന്റെ മികവുറ്റ സംവിധാനം
മിന്റാ മരിയ തോമസ്
(KVARTHA) ആസിഫ് അലി നായകനാകുന്ന ‘ലെവൽ ക്രോസ്’ തീയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. ഈ ചിത്രത്തിൽ ആസിഫ് അലിയും നായികയായെത്തുന്ന അമല പോളും മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഇവരുടെ ഇടയിലുള്ള സിൻജോ എന്ന കഥാപാത്രമായി ഷറഫുദ്ദീനും തകർക്കുന്നു. ആടു ജീവിതത്തിന് ശേഷം അമല പോൾ നായികയായി എത്തുന്ന സിനിമയാണ് ലെവൽ ക്രോസ്.

ഒരു നല്ലൊരു തീം ആൻഡ് ത്രെഡ് വച്ചു കൊണ്ട് ഒരു നിമിഷം പോലും ബോർ അടിക്കാത്ത വിധമാണ് സിനിമ മുന്നോട്ട് കൊണ്ട് പോകുന്നത്. എടുത്തു പറയേണ്ടത് ആസിഫിന്റെ പെർഫോമൻസ് തന്നെയാണ്. എന്തൊരു കൺട്രോൾ, റിയലിസ്റ്റിക് ആയിട്ടാണ് എല്ലാ ഇമോഷണൻസും അദ്ദേഹം കൈകാര്യം ചെയ്യുന്നത് എന്ന് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. സംവിധായകൻ അർഫാസ് അയ്യൂബിന്റെ സംവിധാനത്തിലാണ് ലെവൽ ക്രോസ് ഒരുങ്ങിയിരിക്കുന്നത്.
ജിത്തു ജോസഫിന്റെ പ്രധാന സംവിധാന സഹായിയും ശിഷ്യനുമാണ് സംവിധായകൻ അർഫാസ് അയ്യൂബ്. ലെവൽ ക്രോസിന്‍റെ കഥയും തിരക്കഥയും അർഫാസിന്റേതാണ്. ആസിഫ്, അമലപോൾ, ഷറഫുദ്ധീൻ കോമ്പിനേഷൻ ആദ്യമായി വരുന്ന ചിത്രം കൂടിയാണിത്. സിനിമ കണ്ട എക്കാലത്തെയും ബിഗ് ബജറ്റ് മൂവിയായ മോഹൻലാൽ നായകനായെത്തുന്ന ‘റാം’ നിർമ്മാതാവും അഭിഷേക് ഫിലിംസിന്റെ ഉടമയുമായ രമേഷ് പി പിള്ളയുടെ റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രമാണിത് എന്നതും ഒരു പ്രത്യേകതയാണ്.
മലയിടുക്കുകൾക്കിടയിൽ മണലാരണ്യമെന്ന് തോന്നിക്കുന്ന ഒരു കൊച്ചു പ്രദേശത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ് രഘു. അയാൾക്ക് കൂട്ടായി ഒരു കഴുതയും ആടുകളും കൃഷിയുമൊക്കെയുണ്ട്. സംസാരിക്കാൻ ആരുമില്ലാത്ത രഘു തൻ്റെ കഴുതയോടാണ് എല്ലാം പങ്കുവെയ്ക്കാറുള്ളത്. ദൂരെ ദേശത്തിൽ നിന്ന് വല്ലപ്പോഴും കടന്നുപോകുന്ന തീവണ്ടി മാത്രമാണ് അയാൾക്ക് പുറം ലോകമായുള്ള ബന്ധം. ആരും വരാനില്ലെങ്കിലും വണ്ടികൾ ഒന്നും കടന്ന് പോവാൻ ഇല്ലെങ്കിലും എന്നും പുലർച്ചെ 4.15 ന് അയാൾ മുഷിഞ്ഞ യൂണിഫോമുമായിട്ട് ആ ലെവൽ ക്രോസിൽ കാവലിരിക്കും.
പതിനാറ് മണിക്കൂർ വൈകിയോടുന്ന തീവണ്ടിയാണെങ്കിലും അയാൾ ആ പണി കഴിഞ്ഞ ശേഷം മാത്രമാണ് തൻ്റെ മറ്റ് പണികളിലേയ്ക്ക് കടക്കുകയുള്ളു. രഘുവിൻ്റെ ജീവിതത്തിലേയ്ക്ക് അപ്രതീക്ഷിതമായി ചേതലി എന്ന കഥാപാത്രം വരുന്നതോടെയാണ് ലെവൽ ക്രോസിൻ്റെ കാണാപ്പുറങ്ങൾ പ്രേക്ഷകർ അറിയുന്നത്. രഘുവായി ആസിഫ് അലിയും ചേതലിയായി അമല പോളും മിന്നുന്ന പ്രകടനമാണ് സിനിമയിൽ കാഴ്ചവെയ്ക്കുന്നത്. കിടിലൻ ത്രില്ലർ പടം. രഘുവായി ആസിഫ് അലിയുടെ മികച്ച പ്രകടനമാണ് ലെവൽ ക്രോസ്.
നെഗറ്റീവ് ഷേഡുകൾ ഉള്ള ഒരു നിഷ്കളങ്കനായ വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഭാവങ്ങൾ ശരിക്കും ശ്രദ്ധേയമാണ്. അടുത്ത കാലത്ത്, പ്രത്യേകിച്ച് തലവൻ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് ശേഷം, ആസിഫ് അലിയുടെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണിത്. ടെക്നിക്കലി പടം മികച്ചു നിൽക്കുന്ന സിനിമയാണ്. ബി.ജി.എം ആയാലും കിടിലൻ തന്നെ.
സീതാരാമം, ചിത്ത, ഉറിയടി തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീത സംവിധായകനായ വിശാൽ ചന്ദ്രശേഖർ സംഗീതം ഒരുക്കുന്ന ആദ്യ മലയാള ചിത്രമാണിത്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാർ. ചായഗ്രഹണം അപ്പു പ്രഭാകർ. ജെല്ലിക്കെട്ട് ചുരുളി, നൻപകൽ നേരത്തു മയക്കം തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റർ ആയിരുന്ന ദീപു ജോസഫ് ആണ് ഈ ചിത്രത്തിന്റെയും എഡിറ്റർ.
സംഭാഷണം ആദം അയൂബ്ബ്. സൗണ്ട് ഡിസൈനർ ജയദേവ് ചക്കാടത്ത്. കോസ്റ്റ്യൂം ലിന്റ്റ ജീത്തു. മേക്കപ്പ് റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈനർ പ്രേം നവാസ്. പി ആർ ഓ മഞ്ജു ഗോപിനാഥ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. മൊത്തത്തിൽ ഈ വർഷം മലയാളത്തിൽ വന്ന ക്വാളിറ്റി സിനിമകളിൽ ഒന്ന് തന്നെയാണ് എന്നു നിസംശയം പറയാൻ പറ്റുന്ന സിനിമ.
കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് ആയിരുന്നു. നല്ല കണ്ടന്റ് ഉള്ള സിനിമ. മൊത്തത്തിൽ ഒരു തിയേറ്റർ എക്സ്പീരിയൻസ് അർഹിക്കുന്ന മികച്ച ത്രില്ലർ ഡ്രാമ. വളരെ ലിമിറ്റഡ് ക്യാരക്ടേഴ്സ് ഉള്ള സിനിമയാണ് ലെവൽ ക്രോസ് എന്നതും ശ്രദ്ധിക്കപ്പെടെണ്ടത് തന്നെയാണ്. ത്രില്ലർ സിനിമ പ്രേമികൾ ഒരിക്കലും ഈ സിനിമ മിസ് ആക്കരുത് എന്നതാണ് അഭിപ്രായം. ആസിഫിന് അടുത്ത ഹിറ്റും മലയാളത്തിനു അടുത്ത ഒരു കിടു ത്രില്ലറും കിട്ടട്ടെ എന്നാശംസിക്കുന്നു. എല്ലാവരും ഈ സിനിമ തിയേറ്ററിൽ പോയി തന്നെ കാണാൻ ശ്രമിക്കുക.
