തകര്‍ന്ന പ്രണയത്തിന്റെ ഓര്‍മ പുതുക്കലോ ഈ രാത്രിയാത്ര

 


(www.kvartha.com 12.02.2016) പ്രണയം തകര്‍ന്നിരിക്കുന്ന സമയം... അതിനിടയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ വേണ്ടെന്നു വച്ച ആദ്യ പ്രണയത്തിലെ നായകനുമായി രാത്രിയില്‍ ഒരു ലോങ് ഡ്രൈവ് കൂടി നടത്തിയാലോ. പറയുന്നത് ബോളിവുഡ് സുന്ദരി കത്രീന കൈഫിനെക്കുറിച്ചാണ്.

പുതിയ കഥയിലെ നായകന്‍ സല്‍മാന്‍ ഖാനും. ഇരുവരും ചേര്‍ന്ന് ഡ്രൈവറെ പോലും ഒഴിവാക്കി ഒരു നീണ്ട രാത്രിയാത്ര തന്നെ നടത്തിയെന്നാണ് വിവരം. ഈ കഥ കൂടി പരന്നതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുകയാണോ അതോ കത്രീന പുതിയ പ്രണയത്തിലേക്കുള്ള വഴിയിലാണോയെന്നെല്ലാമാണ് ബി ടൗണിന്റെ സംശയം.

മുംബൈയില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണിപ്പോള്‍ കത്രീന. കഴിഞ്ഞ ദിവസം കത്രീനയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോഴെക്കും കൊണ്ടു പോകുന്നതിനായി മറ്റെല്ലാ തിരക്കുകളും മാറ്റിവച്ചാണ് സല്‍മാന്‍ ഖാന്‍ എത്തിയത്. ഇരുവരും ചേര്‍ന്ന് കുറേ ദൂരം യാത്ര ചെയ്യുകയും ചെയ്തു. രണ്‍ബീര്‍ കപൂറുമായുള്ള പ്രണയം തകര്‍ന്ന നാളുകളില്‍ കത്രീനയ്ക്ക് ആശ്വാസമായിരുന്നത് സല്‍മാന്റെ സാന്നിധ്യമാണ്.

സല്‍മാന്‍ ഖാന്റെ ഉപദേശങ്ങള്‍ക്കനുസരിച്ചാണ് കത്രീന ആ ദിവസങ്ങളില്‍ മാധ്യമങ്ങളോടുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞിരുന്നതു പോലും. എന്തായാലും ഒരു പരാജയം മറ്റൊരു വിജയത്തിലേക്കുളള ചവിട്ടുപടിയാവുമോയെന്നു കാത്തിരിക്കുകയാണ് ആരാധകര്‍.

തകര്‍ന്ന പ്രണയത്തിന്റെ ഓര്‍മ പുതുക്കലോ ഈ രാത്രിയാത്ര
       

SUMMARY: Though they never discussed the details of their relationship in public, it’s known that Salman Khan and Katrina Kaif have deep feelings for each other. Post her break up with long-time beau,Ranbir Kapoor, the actress has reportedly found strong support from Salman. It looks like the superstar is really concerned about Kat and doing everything to lift up her spirits. While people might gossip about it, here’s proof that Salman and Kat are still ‘together’ in many ways.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia