'ലക്ഷ്മി ബോംബി'ല്‍ തകര്‍ത്താടി അക്ഷയ് കുമാറും കിയാരയും; പുറത്തിറങ്ങിയ ആദ്യഗാനം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുന്നു
Oct 20, 2020, 12:29 IST
മുംബൈ: (www.kvartha.com 20.10.2020) 'ലക്ഷ്മി ബോംബി'ന്റെ പുറത്തിറങ്ങിയ ആദ്യഗാനം സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാവുന്നു. പാട്ടു സീനില്‍ അക്ഷയ് കുമാറും കിയാരയും തകര്‍ത്താടി. രാഘവ ലോറന്‍സ് നായകനായി അഭിനയിച്ച്, സംവിധാനം ചെയ്ത് വന്‍വിജയം നേടിയ തമിഴ് 'കാഞ്ചന' യുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. ബുര്‍ജ് ഖലീഫ എന്ന് തുടങ്ങുന്ന ആദ്യ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രം ദീപാവലിയോടനുബന്ധിച്ച് നവംബര്‍ ഒന്‍പതിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.
അക്ഷയ് കുമാര്‍ നായകനാകുന്ന സിനിമ രാഘവ ലോറന്‍സ് തന്നെയാണ് ഹിന്ദിയിലും സംവിധാനം ചെയ്തിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ഹൊറര്‍ ത്രില്ലറായ ലക്ഷ്മിബോംബിലെ മറ്റു അഭിനേതാക്കള്‍ തുഷാര്‍ കപൂര്‍, മുസ്ഖാന്‍ ഖുബ്ചന്ദാനി, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ്. അക്ഷയ്കുമാറിന്റെ ഇതിനു മുമ്പ് കണ്ടിട്ടില്ലാത്ത അവതാര കഥാപാത്രമായിരിക്കും ലക്ഷ്മി ബോംബി ലേതെന്നാണ് അണിയറക്കാര്‍ അവകാശപ്പെടുന്നത്.
അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ്, ഷബീന ഖാന്‍, തുഷാര്‍ കപൂര്‍, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.