Student Suspended | യൂണിയന്‍ പരിപാടിക്കിടെ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ലോ കോളജ് വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍
Jan 20, 2023, 17:13 IST
കൊച്ചി: (www.kvartha.com) കോളജ് യൂണിയന്‍ പരിപാടിക്കിടെ പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കായി എത്തിയപ്പോള്‍ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എറണാകുളം ലോ കോളജിലെ വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍. രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി വിഷ്ണുവിനെയാണ് ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ലോ കോളജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി.
വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ വിദ്യാര്‍ഥിയോട് കോളജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പിന്നാലെ വിദ്യാര്‍ഥിയില്‍ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചതായി വ്യക്തമാക്കി നടിയും സംഭവത്തെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവയ്ക്കുന്നത് ശരിയല്ലെന്ന് ലോ കോളജ് വിദ്യാര്‍ഥി മനസിലാക്കിയില്ലെന്നത് ഗുരുതരമാണെന്ന് അപര്‍ണ പറഞ്ഞു.
വേദിയിലെത്തി തന്‍ന്റെ സമ്മതമില്ലാതെ കൈപിടിച്ച് എഴുന്നേല്‍പിച്ചതുതന്നെ ശരിയല്ല. പിന്നീടാണ് കൈ ദേഹത്തുവച്ച് നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല. ഞാന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലെന്നതാണ് കാരണം. എന്റെ എതിര്‍പുതന്നെയാണ് ഇപ്പോഴത്തെ മറുപടിയെന്നും അപര്‍ണ പറഞ്ഞു.
സംഘാടകരോട് പരിഭവമില്ലെന്നും സംഭവം നടന്ന ഉടനെയും പിന്നീടും അവര്‍ ഖേദം അറിയിച്ചതായും അപര്‍ണ പറഞ്ഞു. അപര്‍ണയോട് വിദ്യാര്‍ഥി മോശമായി പെരുമാറിയതില്‍ എസ്എഫ്‌ഐ നയിക്കുന്ന ലോ കോളജ് യൂണിയനും ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു.
കോളജ് യൂണിയന്‍ പരിപാടിയില്‍ അതിഥിയായിട്ടാണ് നടി അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും സംഗീതസംവിധായകന്‍ ബിജിപാലും ലോ കോളജിലെത്തിയത്. ഇവര്‍ അഭിനയിക്കുന്ന 'തങ്കം' സിനിമയുടെ പ്രമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ലോ കോളജ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടി വേദിയില്‍ പുരോഗമിക്കുന്നതിനിടെയാണ് പൂവുമായി വിഷ്ണു വേദിയിലേക്ക് എത്തിയത്.
പൂ സ്വീകരിച്ച അപര്‍ണയ്ക്ക് ഷേക് ഹാന്‍ഡ് നല്‍കിയ വിഷ്ണു അപര്‍ണയെ കയ്യില്‍ പിടിച്ച് എഴുന്നേല്‍പിക്കുകയും തോളില്‍ കയ്യിട്ട് നിര്‍ത്തി ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതിനിടെ നടി വിഷ്ണുവിനോട് അപര്‍ണ രൂക്ഷമായി പ്രതികരിച്ചു. ഫോടോയ്ക്ക് പോസ് ചെയ്യാതെ താരം ഒഴിഞ്ഞു മാറുകയും ചെയ്തു. ലോ കേളജ് അല്ലേടോ എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
Keywords: News,Kerala,Kochi,Actress,Student,Suspension,Latest-News,Top-Headlines,college,Entertainment,Vineeth Srinivasan, Law college student suspended for misbehaving with actress Aparna Balamurali
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.