National Awards | ലത മങ്കേഷ്കർ വിട വാങ്ങിയിട്ട് 3 വർഷം; ഒരിക്കലും വറ്റാത്ത  സ്വരരാഗ സുധ

 
Lata Mangeshkar, Indian Music Icon, Music Legend
Lata Mangeshkar, Indian Music Icon, Music Legend

Image Credit: Facebook/ Lata Mangeshkar

 ● പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌,  ഭാരതരത്നം, മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ ലതാജിക്ക് ലഭിച്ചിട്ടുണ്ട്.
 ● ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലിജിയൻ ഓഫ് ഓണർ തുടങ്ങി നിരവധി  അവാർഡുകൾ അവർ നേടിയിട്ടുണ്ട്. 

(KVARTHA) ഭാരതീയ സംഗീതത്തിന്റെ  വാനമ്പാടിയായ ലതാ മങ്കേഷ്ക്കർ ഓർമ്മയായിട്ടും സ്വരമാധുര്യം ഇന്നും ആസ്വാദകരെ ത്രസിപ്പിക്കുന്നു.
ഇന്ത്യൻ സിനിമയുടെ ബാല്യവും  യൗവനവും കൗമാരവും എന്നിങ്ങനെ  വിശേഷിപ്പിക്കുന്ന ശബ്ദത്തിന്റെ ഉടമയാണ് ലതാജി. ഏഴു പതിറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയുമായി ഇന്ത്യയിൽ എന്നല്ല ലോകത്തിൽ തന്നെ എവിടെ വെച്ചും ശബ്ദം കൊണ്ട് തിരിച്ചറിയാവുന്ന സംഗീത റാണിയാണവർ. 36 ഭാഷകളിലായി  35 ആയിരത്തിലേറെ ഗാനങ്ങൾ. ഈ ഗാനങ്ങളുടെ ഇന്ത്യയുടെ ഹൃദയ നാദമായി വർത്തിച്ചു. ലതാ മങ്കേഷ്കർ എന്ന സംഗീത സാമ്രാട്ട്   വിടവാങ്ങിയിട്ട് ഫെബ്രുവരി ആറിന് മൂന്ന് വർഷം തികയുമ്പോൾ സ്വരമാധുര്യം കൊണ്ടു ശ്രോതാക്കൾ ഇപ്പോഴും അവരെ തേടി കൊണ്ടിരിക്കുകയാണ്.

പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌,  ഭാരതരത്നം, മൂന്ന് നാഷനൽ ഫിലിം അവാർഡുകൾ ലതാജിക്ക് ലഭിച്ചിട്ടുണ്ട്.
ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ലിജിയൻ ഓഫ് ഓണർ തുടങ്ങി നിരവധി  അവാർഡുകൾ അവർ നേടിയിട്ടുണ്ട്. രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

മറാത്ത നാടകവേദിയിലെ ഗായകനായിരുന്ന ദീനനാഥ് മങ്കേഷ്കറുടെ ആറുമക്കളിൽ മൂത്തയാളായി 1929-ൽ ഇൻഡോറിൽ ജനിച്ചു. ലത മങ്കേഷ്കറിന്റെ‍ ആദ്യനാമം ഹേമ എന്നായിരുന്നു. പേരു പിന്നീട് ലത എന്നാക്കി മാറ്റുകയാണുണ്ടായത്. ഹൃദ്യനാഥ്, ആശാ ഭോസ്‌ലേ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ്‌ സഹോദരങ്ങൾ.

പിതാവിൽ നിന്നാണ്‌ ലത, സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്, അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് സംഗീതം പ്രധാന വിഷയമാക്കി  സംഗീതത്തിലൂടെ ലത വളർന്നു. 1942-ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചത്.  ബോംബെ ടാക്കീസിനുവേണ്ടി നസീർ അജ്‌മീറി സംവിധാനം ചെയ്ത മജ്‌ബൂർ എന്ന ചിത്രത്തിലെ ഗുലാം ഹൈദർ സംഗീതസംവിധാനം ചെയ്ത മേരാ ദിൽ തോഡാ എന്ന ഗാനമാണ് ലതാമങ്കേഷ്കറെ ഗായികയെന്ന നിലയിൽ ശ്രദ്ധേയയാക്കിയത്. ആ ശബ്ദമാണ്‌ പിന്നീട് ഇന്ത്യ കീഴടക്കിയത്. 

നിരവധി ഭാഷകളിൽ നാല്പതിനായിരത്തോളം ഗാനങ്ങൾ ആലപിച്ചു. ഹിന്ദി സിനിമാരംഗം ലതയും സഹോദരി ആഷഭോസ്ലെയും ഏതാണ്ട് പൂർണമായും കീഴടക്കി. നെല്ല് എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്കർ ആലപിച്ചതാണ്‌. വയലാർ രാമവർമ്മയുടെ ഈ വരികൾക്ക് ഈണമിട്ടത് സലിൽ ചൗധരിയും. ലതയുടെ ഏക മലയാള ഗാനം ഇതാണ്. 

വാർദ്ധക്യ സഹജമായ അസുഖത്തോടൊപ്പം കോവിഡ് ബാധിക്കുക കൂടി ചെയ്തതോടുകൂടി ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്നായിരുന്നു 92 മത് വയസ്സിൽ ലതാ മങ്കേഷ്കറുടെ അന്ത്യം സംഭവിച്ചത്. തലമുറകളെ സ്വാധീനിച്ച അപൂർവ പ്രതിഭയുടെ ആദരസൂചകമായി രാഷ്ട്രത്തിന്റെ സമ്പൂർണ ഔദ്യോഗിക ബഹുമതിയോടൊപ്പം രണ്ടുദിവസം ഔദ്യോഗിക ദുഃഖചരണവും പ്രഖ്യാപിച്ചിരുന്നു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക 
 Lata Mangeshkar's music continues to resonate even after 3 years of her passing, leaving an indelible mark on generations of listeners across the world.


 #LataMangeshkar, #IndianMusic, #LegendaryVoice, #MusicIcon, #Lata, #IndianCinema

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia